Malayalam
അജു വർഗീസ് പതിവുപോലെ സച്ചിൻ -അഞ്ജലി പ്രണയത്തിനു പാരയാകുമോ ?
അജു വർഗീസ് പതിവുപോലെ സച്ചിൻ -അഞ്ജലി പ്രണയത്തിനു പാരയാകുമോ ?
By
പ്രേക്ഷകർ ഒന്നടകം കാത്തിരിക്കുന്ന സിനിമയാണ് ‘സച്ചിന്’. ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. വെള്ളിത്തിരയില്‍ ചിരി ഉത്സവം തീര്‍ക്കുമെന്ന പ്രതീക്ഷയില്‍ ഏറെ ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നതും. കൂടെ അജു വര്‍ഗീസ് കൂടെ ധ്യാനിനൊപ്പം എത്തിയതോടെ തീയറ്റർ ചിരിപ്പൂരം ആകുമെന്ന കാര്യത്തിൽ സംശയം വേണ്ട .
തട്ടത്തിൻ മറയത്തിലെ വിനോദിന് ആയിഷയെ പ്രേമിക്കാൻ വഴിയൊരുക്കി പണി വാങ്ങിച്ച വിനോദ് ആകുമോ സച്ചിൻ എന്നാണിപ്പോൾ ഉയർന്നു വരുന്ന ചോദ്യം . അടികപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം എന്ന സിനിമകളിലും ഇവർ ഒരുമിച്ചു വന്നുണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല . ചില ഫോട്ടോകളിൽ സച്ചിനും നായികയ്ക്കും ഒപ്പം ചിന്തിച്ചു നിൽക്കുന്ന ഫോട്ടോ വൈറൽ ആയിരുന്നു.ഇവരൊപ്പിക്കൻ പോകുന്ന ഏടാകൂടങ്ങൾ ഇനി കണ്ടറിയാം .
ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ പ്രേക്ഷകര്‍ക്ക് ചിരി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ചിത്രമാണ് സച്ചിൻ .ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായരിന്റെ സംവിധാനത്തിൽ ക്രിക്കറ്റിന്റെ പശ്ചാത്തലത്തിൽ പ്രണയകഥ പറയുന്ന ചിത്രമാണ് സച്ചിൻ. സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യുസർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. രണ്ട് മണിക്കൂർ പതിനാറ് മിനിട്ടാണ് ചിത്രത്തിന്റെ ദൈർഖ്യം..
ജൂലൈ 12നു സച്ചിൻ പ്രദർശനത്തിനെത്തും. സച്ചിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.സച്ചിൻ ആരാധകനായ പിതാവ് ആ പേര് മകന് നൽകുന്നതും, ക്രിക്കറ്റ് ആരാധകനായ മകന്റെ പ്രണയവുമാണ് ചിത്രം പറയുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകി ഒരുക്കിയ ചിത്രത്തിൽ .അപ്പനി ശരത് , ധര്മജന്, ഹരീഷ് കണാരന്, രമേശ് പിഷാരടി, ജൂബി നൈനാന്, രഞ്ജി പണിക്കർ, മണിയൻ പിള്ള രാജു എന്നിവരാണ് മറ്റു താരങ്ങൾ.
ജെ ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജൂബി നൈനാനും ജൂഡ് സുധിറും ചേര്‍ന്നു നിര്‍മ്മിക്കുന്ന സച്ചിന് ഒരു മുഴുനീള എന്റര്‍റ്റൈനെറാണ്. എസ്.എല്‍.പുരം ജയസൂര്യയുടേതാണ് തിരക്കഥ. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാനാണ് സംഗീതം. നില് കുഞ്ഞ ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു.
about sachin movie
