Connect with us

മാധ്യമങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ വിങ്ങി പൊട്ടി സിദ്ദിഖ് ! ശുഭരാത്രി ഇമ്പാക്ട് !

Malayalam

മാധ്യമങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ വിങ്ങി പൊട്ടി സിദ്ദിഖ് ! ശുഭരാത്രി ഇമ്പാക്ട് !

മാധ്യമങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാനാകാതെ വിങ്ങി പൊട്ടി സിദ്ദിഖ് ! ശുഭരാത്രി ഇമ്പാക്ട് !

വ്യാസൻ കെ.പി. രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ദിലീപ് ചിത്രം ശുഭരാത്രിയുടെ ഫസ്‌റ്റ് ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ പ്രേക്ഷകര്‍ക്ക് മുന്നില്‍ വിങ്ങി പൊട്ടി നടന്‍ സിദ്ദിഖ്. ചെയ്‌ത പ്രവര്‍ത്തിക്ക് ഫലമുണ്ടായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സിദ്ദിഖ് പ്രതികരിച്ചു. എന്താണോ പ്രേക്ഷകനോട് പറയാന്‍ ആഗ്രഹിച്ചത് അതേ അര്‍ത്ഥത്തില്‍ തന്നെ അവരത് സ്വീകരിച്ചുവെന്നും സിദ്ദിഖ് പറഞ്ഞു.

ചിത്രത്തില്‍ മികച്ച വേഷമാണ് താരം കൈകാര്യം ചെയ്‌തിരിക്കുന്നത്. ഇതിന് ഏറെ പ്രശംസയും ലഭിച്ചു.  കൊച്ചിയിലെ പി.വി.ആര്‍ സിനിമാസിലാണ് സഹതാരങ്ങള്‍ക്കൊപ്പം സിദ്ദിഖ് ശുഭരാത്രി കാണാനെത്തിയത്. തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ആയിരുന്നു താരം വികാരാധീനനായത്.

യഥാർഥ ജീവിതസംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രം രൂപം കൊണ്ടിട്ടുള്ളത്. ചിത്രത്തിൽ കൃഷ്ണൻ എന്ന സാധാരണക്കാരനായ കുടുംബനാഥനായി ദിലീപ് എത്തുന്നു. അനു സിതാരയാണ് നായിക. സിദ്ദിഖ് എന്ന നടന്റെ ശക്തമായ വേഷമാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്. കേരളത്തിൽ മതത്തിന്റെ പേരിൽ വളർന്നു വരുന്ന തീവ്രചിന്താഗതികളുടെ ആനുകാലിക യാഥാർഥ്യത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. ഹജ്ജിനു പോകാനായി തയാറെടുക്കുന്ന മുഹമ്മദിനെ കേന്ദ്രമാക്കിയാണ് കഥ വികസിക്കുന്നത്. അയാളുടെ കുടുംബവും സുഹൃത്തുക്കളും, തയാറെടുപ്പുകളുമായി ആദ്യ പകുതി കടന്നുപോകുന്നു. 

അയാൾക്ക് യാത്ര പുറപ്പെടേണ്ട തലേദിവസം രാത്രി നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് രണ്ടാം പകുതി സജീവമാക്കുന്നത്. തുടർന്ന്, കൃഷ്ണൻ എന്ന സാധാരണക്കാരനായ കുടുംബനാഥന്റെ ജീവിതത്തിലേക്ക് കഥ വഴിമാറുന്നു. മുഹമ്മദിനേയും കൃഷ്ണനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകമെന്ത് എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് ചിത്രം പിന്നീട് നൽകുന്നത്. ഭൂതകാലത്തിൽ ചെയ്ത ചെറിയ തെറ്റുകൾ പോലും പിന്നീട് കുടുംബജീവിതത്തിന്റെ അടിത്തറ തെറ്റിക്കാമെന്നു ചിത്രം ഓർമിപ്പിക്കുന്നു.

അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ, ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

siddique’s reaction after shubharathri show

More in Malayalam

Trending

Recent

To Top