Social Media
രൺവീർ സിങ് വാഹനപ്രേമത്തിലും ഒട്ടും പിറകിലല്ല;മൂന്നുകോടിയുടെ വാഹനം സ്വന്തമാക്കി താരം!
രൺവീർ സിങ് വാഹനപ്രേമത്തിലും ഒട്ടും പിറകിലല്ല;മൂന്നുകോടിയുടെ വാഹനം സ്വന്തമാക്കി താരം!
By
ബോളിവുഡിൻറെ പ്രിയങ്കരനാണ് രൺവീർ സിങ്.താരത്തിൻറെ ചിത്രങ്ങൾ എല്ലാം തന്നെ വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.താരത്തിന്റേതായ വാർത്തകളും വളരെ പെട്ടന്നാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്.ഇപ്പോഴിതാ താരം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ബോളിവുഡിന്റെ സ്‌റ്റൈല്‍ ഐക്കണ്‍, ഫാഷന്‍ കിങ്ങ് തുടങ്ങിയ വിശേഷണങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള താരമാണ് രണ്‍വീര്‍ സിങ്.
എന്നാല്‍, ലംബോര്‍ഗിനിയുടെ സ്‌റ്റൈലന്‍ എസ്‌യുവി ഉറുസ് സ്വന്തമാക്കി വാഹനപ്രേമത്തിലും താന്‍ ഒട്ടും പിന്നിലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം.ലംബോർഗിനിയുടെ എസ്‌യുവി ഉറുസ് സ്വന്തമാക്കി രൺവീർ സിങ്. മുംബൈ നഗരത്തിലൂടെ കാറിൽ ചുറ്റിക്കറങ്ങിയ നടന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്. ലംബോര്‍ഗിനിയുടെ ആദ്യ എസ്‌യുവിയായ ഉറുസാണ് രൺവീർ വാങ്ങിയത്. മൂന്നു കോടിയാണ് ഇന്ത്യയിലെ ഷോറൂം വില.
കഴിഞ്ഞ വർഷമാണ് ഉറുസ് ഇന്ത്യൻ വിപണിയിലെത്തിയത്. വെറും 3.6 സെക്കന്‍ഡുകള്‍ 100 കിലോമീറ്റർ വേഗതയിലും 12.8 സെക്കൻഡിൽ 200 കിലോമീറ്റർ വേഗതയും കൈവരിക്കാനുളള ശേഷി ഉറുസിനുണ്ട്. പരമാവധി വേഗം 305 കിലോമീറ്ററാണ്. 4.0 ലിറ്റർ, ട്വിൻ ടർബോ വി8 എൻജിനാണ് ലംബോർഗിനി ഉറുസിന്റേത്. പരമാവധി 650 ബിഎച്ച്പി വരെ കരുത്തും 850 എൻഎം ടോർക്കുമുണ്ട്.കുറഞ്ഞ കാലയളവിനുള്ളില്‍ ഏറ്റവുമധികം വിറ്റഴിച്ച സൂപ്പര്‍ ലക്ഷ്വറി കാര്‍ എന്ന ബഹുമതി അടുത്തിടെ ലംബോര്‍ഗിനി ഉറുസ് സ്വന്തമാക്കിയിരുന്നു. അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആഴ്ചയില്‍ ഒന്നെന്ന കണക്കില്‍ 50 ഉറുസ് എസ്‌യുവിയാണ് ഇന്ത്യയിലെത്തിയത്.
കാബിർ ഖാൻ സംവിധാനം ചെയ്ത തന്റെ പുതിയ ചിത്രമായ 83 യുടെ പ്രൊമോഷൻ തിരക്കുകളിലാണ് രൺവീർ സിങ്. ഇതിഹാസ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ വേഷത്തിലാണ് രൺവീർ ചിത്രത്തിലെത്തുന്നത്.
about ranveer sing new car