Connect with us

വിവാഹ വാർഷിക ദിനത്തിൽ പ്രിയങ്ക ചോപ്രയുടെയും നിക്കിൻറെയും ഒപ്പം കുഞ്ഞുമാലാഖ;വൈറലായി ചിത്രം!

Social Media

വിവാഹ വാർഷിക ദിനത്തിൽ പ്രിയങ്ക ചോപ്രയുടെയും നിക്കിൻറെയും ഒപ്പം കുഞ്ഞുമാലാഖ;വൈറലായി ചിത്രം!

വിവാഹ വാർഷിക ദിനത്തിൽ പ്രിയങ്ക ചോപ്രയുടെയും നിക്കിൻറെയും ഒപ്പം കുഞ്ഞുമാലാഖ;വൈറലായി ചിത്രം!

ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംഷയോടെയാണ് പ്രിയങ്ക ചോപ്രയുടേയും നിക് ജൊനാസിന്റെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നത്.ഇവരുടെ പ്രണയവും വിവാഹവും ഹണിമൂണും എല്ലാം ആരാധകര്‍ക്ക് ചര്‍ച്ചാവിഷയമായിരുന്നു.ഏറെ പ്രിയങ്കരിയാണ് പ്രിയങ്ക ചോപ്ര .താരത്തിന്റേതായ എല്ലാ വാർത്തകളും പെട്ടന്നാണ് വൈറലാകാറുള്ളത്.2018 ഡിസംബര്‍ ഒന്നിനാണ് ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വച്ചാണ് 37 കാരിയായ പ്രിയങ്ക ചോപ്രയും 26 കാരനായ ഹോളിവുഡ് ഗായകന്‍ നിക്ക് ജൊനാസും തമ്മിലുള്ള വിവാഹം. നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നുവെങ്കിലും അതൊന്നും അവരുടെ പ്രണയത്തെ ബാധിച്ചില്ല അന്ന് മാത്രമല്ല വിമര്‍ശനങ്ങള്‍ നേരിട്ട് ജീവിതത്തിലെ മനോഹര നിമിഷങ്ങളള്‍ എപ്പോഴും ആരാധകരുമായി പങ്കു വെക്കുകയും ചെയ്യാറുണ്ട്‌.ഇന്നലെ ഇരുവരും ആദ്യ വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്.

താരദമ്പതികള്‍ക്ക് സമൂഹ മാധ്യമങ്ങള്‍ നിറയെ വിവാഹ വാര്‍ഷിക ആശംസകള്‍ കൊണ്ട് നിറഞ്ഞിരുന്നു. കുടുംബത്തിനൊപ്പമുള്ള വേറിട്ട ആഘോഷ ചിത്രങ്ങളും വീഡിയോസും പുറത്ത് വന്നിരുന്നു. എന്നാല്‍ ആരാധകരെ സംശയത്തിലാക്കി കൊണ്ട് മറ്റൊരു ചിത്രം അതിവേഗം വൈറലായിരിക്കുകയാണ്.

2018 ഡിസംബര്‍ 1, 2 തീയതികളിലായി രാജസ്ഥാനിലെ ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ചായിരുന്നു പ്രിയങ്ക ചോപ്ര-നിക്ക് ജോണ്‍സ് വിവാഹം നടന്നത്. ക്രിസ്ത്യന്‍ ശൈലിയിലും ഇന്ത്യന്‍ പരമ്പരാഗതമായ രീതികളിലും ആചാരങ്ങളിലുമായിരുന്നു ഇരുവരുടെയും വിവാഹം. ശേഷം മാസങ്ങളോളം താരവിവാഹത്തിന്റെ വിശേഷങ്ങളായിരുന്നു പുറത്ത് വന്നിരുന്നത്. ആഡംബരമായി നടത്തിയ വിവാഹചിത്രങ്ങളും വൈറലായി. ഇപ്പോഴിതാ താരങ്ങളുടെ ഒന്നാം വിവാഹവാര്‍ഷികവും അതുപോലെ തന്നെ ആയിരിക്കുകയാണ്.

വിവാഹ ദിനത്തിലെ മനോഹരമായ ചിത്രങ്ങളും വീഡിയോസുമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ നിക്കും പ്രിയങ്കയും പങ്കുവെച്ചിരുന്നത്. മാത്രമല്ല ഇരുവരും വലിയൊരു പാര്‍ട്ടി നടത്തി ആഘോഷിക്കുകയും ചെയ്തിരുന്നു. ഒത്തിരിയധികം വിഭവ സമൃദമായ ഭക്ഷണങ്ങള്‍ ഒരുക്കിയായിരുന്നു ഇത്തവണത്തെ പാര്‍ട്ടി എന്നായിരുന്നു പുറത്ത് വന്ന ചിത്രങ്ങളില്‍ നിന്നും മനസിലാവുന്നത്. എന്നാല്‍ ഇതൊന്നുമല്ല ആരാധകര്‍ ആഗ്രഹിച്ചിരുന്നതെന്ന് വ്യക്തമാക്കി കൊണ്ടുള്ള ചിത്രമാണ് താരദമ്പതികളുടേതായി പുറത്ത് വന്നത്.

പ്രിയങ്കയുടെ തോളില്‍ കിടന്ന് ഉറങ്ങുന്ന ഒരു നവജാത ശിശിവുന്റെ ചിത്രമായിരുന്നിത്. ഒപ്പം നിക്ക് ജോണ്‍സ് കുഞ്ഞിന് ഉമ്മ കൊടുത്ത് നില്‍ക്കുന്നതും കാണാം. താരങ്ങളുടെ ഫാന്‍സ് ക്ലബ്ബുകാരാണ് ഇത്തരമൊരു ചിത്രത്തിന് പിന്നിലെന്നാണ് അറിയുന്നത്. അതേ സമയം പ്രിയങ്കയ്ക്കും നിക്കിനും കുഞ്ഞ് പിറന്നു എന്ന തരത്തിലും ഇത് പ്രചരിച്ചിരുന്നു. ട്വിറ്ററിലൂടെ അതിവേഗം പ്ചരിച്ച ഫോട്ടോയ്ക്ക് താഴെ രസകരമായ കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കാറുള്ള നിക്കും പ്രിയങ്കയും അവരുടെ സ്വകാര്യ നിമിഷത്തിലെ ഓരോ ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. എന്നാല്‍ വിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ തന്നെ ഇരുവര്‍ക്കുമെതിരെ വിമര്‍ശന പെരുമഴയായിരുന്നു. പ്രധാനമായും നിക്ക് ജോന്‍സിന്റെ പ്രായമായിരുന്നു പ്രശ്നം. പ്രിയങ്കയെക്കാള്‍ പത്ത് വയസ് കുറവാണ് ഭര്‍ത്താവായ നിക്കിന്. ഇത് പാപ്പരാസികള്‍ ഏറ്റ്പിടിച്ചെങ്കിലും തങ്ങളെ ഇതൊന്നും ബാധിക്കുന്നില്ലെന്ന് താരദമ്പതികള്‍ തെളിയിച്ചു.

ഇടക്കാലത്ത് പ്രിയങ്ക ഗര്‍ഭിണിയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് പ്രിയങ്ക ഗര്‍ഭിണിയാണോ എന്ന ചോദ്യം വന്നത്. എന്നാല്‍ വസ്ത്രത്തിന്റെ പ്രത്യേകത കാരണം ചിലര്‍ക്ക് അങ്ങനെ തോന്നിയതായിരുന്നു. ‘ഞങ്ങള്‍ക്ക് എന്തായാലും കുട്ടികളെ വേണം. അത് സ്വാഭവികമായി സംഭവിക്കുന്നത് പോലെ തന്നെ ഉണ്ടാവുമെന്ന കാര്യം പ്രിയങ്ക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതിന്റെ സമയം വരുമ്പോള്‍ അത് സംഭവിക്കും.

about priyanka chopra and nick jonas

More in Social Media

Trending

Recent

To Top