Social Media
പുതുവർഷത്തിലെ ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രിയങ്കയും നിക്കും!
പുതുവർഷത്തിലെ ആഘോഷങ്ങൾക്ക് തുടക്കമിട്ട് പ്രിയങ്കയും നിക്കും!
അടുത്തിടെ ആയിരുന്നു പ്രേക്ഷകരും സിനിമ ലോകവും ക്രിസ്മസ് ആഘോഷമാക്കിയത്.താരങ്ങളുടെ ചിത്രങ്ങളൊക്കെയും വാർത്തകളിൽ ഇടം നേടിയിരുന്നു. പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.ഇപ്പോഴിതാ പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുകയാണ് പ്രിയങ്ക ചോപ്രയും നിക് ജൊനാസും. ഈ താരദമ്പതികളുടെ ന്യൂഇയർ ആഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. ഇരുവരും കടലിനഭിമുഖമായി നിക്കിനോടു ചേർന്നിരിക്കുന്ന ചിത്രമാണ് പ്രിയങ്ക പങ്കുവച്ചത്. ഈ ചിത്രം തന്നെ നിക്കും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, എവിടെയാണ് തങ്ങൾ ന്യൂഇയർ ആഘോഷിക്കുന്നതെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.
ഇരുവരുടെയും ക്രിസ്മസ് കാലിഫോർണിയയിലെ മാമോഫ് മലനിരകളിലാണ് ആഘോഷിച്ചത്. മഞ്ഞുമൂടിയ മലനിരകളിൽനിന്നുളള ചിത്രങ്ങൾ പ്രിയങ്ക പങ്കുവെച്ചിരുന്നു.‘സംഗീത്’ തീം ആക്കി പുതിയൊരു വെബ് സീരീസ് ഒരുക്കാനുളള തയാറെടുപ്പിലാണ് പ്രിയങ്കയും നിക്കും.തങ്ങളുടെ തന്നെ വിവാഹത്തിലെ സംഗീത് ആഘോഷങ്ങൾ കണ്ടതിൽനിന്നാണ് ഇരുവരും ഇങ്ങനെയൊരു ആശയത്തിലെത്തിയതെങ്ങ് താരം പറയുന്നു.ആമസോണ് പ്രൈമിലൂടെയാണ് സിരീസ് റിലീസ് ചെയ്യുക. തങ്ങളുടെ ഒന്നാം വിവാഹ വാർഷികത്തിലാണ് പ്രിയങ്ക പുതിയ പ്രോജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
പ്രിയങ്ക ചോപ്രയുടെയും നിക് ജൊനാസിന്റെയും സംഗീത് ചടങ്ങുകൾ നടന്നത് രാജസ്ഥാനിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു . കോടികൾ ചെലവഴിച്ചുളള സംഗീത് ആഘോഷം വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. 2018 ഡിസംബറിലാണ് പ്രിയങ്കയും നിക്കും വിവാഹിതരായത്.
about priyanka chopra and nick jonas
