Malayalam
കണ്ണിറുക്കലിന് ശേഷം അടുത്ത ട്രോളിനുള്ള വക കണ്ടെത്തി പ്രിയാ വാര്യര്‍;പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പെരുമഴ !
കണ്ണിറുക്കലിന് ശേഷം അടുത്ത ട്രോളിനുള്ള വക കണ്ടെത്തി പ്രിയാ വാര്യര്‍;പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പെരുമഴ !
ഒരു പാട്ടിലെ ഒറ്റ കണ്ണിറുക്കലിലൂടെ പ്രശസ്തിയുടെ പടവുകള്‍ കയറിയ വ്യക്തിയാണ് പ്രിയാ വാര്യര്‍. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന അഡാര്‍ ലൗവിലെ മാണിക്യാ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ രംഗമാണ് പ്രിയാ വാര്യരെ ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ത്തിയത്. ഈ കണ്ണിറുക്കല്‍ ബോളിവുഡില്‍ വരെ താരത്തെ എത്തിച്ചു. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ഒരു പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.താരം അഭിനയിച്ച ഒരു പെര്‍ഫ്യൂമിന്റെ പരസ്യമാണ് ഇപ്പോള്‍ ട്രോളന്മാര് ആഘോഷമാക്കിയിരിക്കുന്നത്. ട്രോളിന് പുറമെ പരസ്യത്തിന് ഡിസ്ലൈക്കുകളുടെ പൂരമാണ്.
പ്രിയ വാര്യരുടെ അഭിനയത്തെ മാത്രമല്ല പരസ്യത്തിന്റെ വിഎഫ്എക്സ് ഇഫക്ടിനെ വരെ ട്രോളന്മാര് ട്രോളിയിട്ടുണ്ട്. അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങിയപ്പോല്‍ പ്രിയയോടുള്ള എതിര്‍പ്പ് ആളുകള്‍ കാണിച്ചിരുന്നു. നേരത്തെ മഞ്ചിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടപ്പോഴും, അഡാര്‍ ലൗവിലെ രണ്ടാമത്തെ ഗാനമായ ഫ്രീക്ക് പെണ്ണേ എന്ന ഗാനമിറങ്ങിയപ്പോഴും പ്രിയക്കെതിരെ സമാനമായ പ്രതിഷേധമുണ്ടായിരുന്നു.
അതേ രീതിയില്‍ തന്നെയാണ് പ്രിയയുടെ പുതിയ പരസ്യത്തിന് നേരേയും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പ്രിയവാര്യര്‍ അഭിനയിച്ച തെലുക്ക് പര്യത്തിന് നേരെയും ഒരു വിഭാഗം തിരിഞ്ഞിരുന്നു. തെലുങ്കിലെ യുവതാരവും നാഗാര്‍ജ്ജുനയുടെ മകനുമായ അഖില്‍ അക്കിനേനിക്കൊപ്പമുള്ള സൗത്ത് ഇന്ത്യന്‍ ഷോപ്പിങ് മാളിന്റെ പരസ്യം പുറത്തിറങ്ങിയതോടെ തന്നെ ധാരാളം പേരാണ് യൂട്യൂബില്‍ ഡിസ്ലൈക്ക് അടിച്ചത്. പരസ്യത്തിലെ ഡയലോഗായ ഊവാ.. എന്നഡയലോഗില്‍ പിടിച്ചാണ് പ്രധാനമായും ട്രോളുകള്‍ ഇറങ്ങിയത്.
about priya warrier advertisement
