Connect with us

പുറം വേദനയ്ക്ക് ഫിസിയോതെറാപിസ്റ്റിനെ കാണാന്‍ പോയി, ഒടുവില്‍ ദിവ്യ പ്രണയം;നടൻ പ്രഭുദേവ വിവാഹിതനായി

Tamil

പുറം വേദനയ്ക്ക് ഫിസിയോതെറാപിസ്റ്റിനെ കാണാന്‍ പോയി, ഒടുവില്‍ ദിവ്യ പ്രണയം;നടൻ പ്രഭുദേവ വിവാഹിതനായി

പുറം വേദനയ്ക്ക് ഫിസിയോതെറാപിസ്റ്റിനെ കാണാന്‍ പോയി, ഒടുവില്‍ ദിവ്യ പ്രണയം;നടൻ പ്രഭുദേവ വിവാഹിതനായി

നൃത്ത സംവിധായകനും നടനും സംവിധായകനുമായ പ്രഭുദേവ വിവാഹിതനായി. ബിഹാര്‍ സ്വദേശിനിയായ ഫിസിയോതെറാപിസ്റ്റ് ആണ് വധു. ഇരുവരുടേയും വിവാഹം ഇക്കഴിഞ്ഞ സെപ്തംബറില്‍ പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയില്‍ വെച്ചാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പുറം വേദനയുമായി ബന്ധപ്പെട്ട് താരം ഫിസിയോതെറാപ്പിസ്റ്റിനെ സമീപിക്കുകയും സൗഹൃദം പ്രണയമായി മാറുകയുമായിരുന്നു. ഇരുവരും ഇപ്പോള്‍ ചെന്നൈയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രഭുദേവയുടെ രണ്ടാം വിവാഹമാണിത്. റംലത്തായിരുന്നു പ്രഭുദേവയുടെ ആ​ദ്യ ഭാര്യ. ഈ ബന്ധത്തില്‍ മൂന്ന് മക്കളുമുണ്ട്. 2011ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

ഏറെ നാളായി ഗോസിപ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു പ്രഭുദേവയുടെ വിവാഹവാര്‍ത്ത. തെന്നിന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമെല്ലാം വാര്‍ത്തയായിരുന്നു. ഏതായാലും ഗോസിപ്പുകള്‍ക്ക് വിരാമമായിരിക്കുകയാണിപ്പോള്‍.

about prabhu deva

More in Tamil

Trending

Recent

To Top