Malayalam
മകള്‍ക്ക് നല്കിയ ഉപദേശങ്ങളില്‍ ഒന്ന് 23 വയസ്സ് വരെ പ്രണയിക്കരുത് എന്നാണ്;നീന കുറുപ്പ് പറയുന്നു!
മകള്‍ക്ക് നല്കിയ ഉപദേശങ്ങളില്‍ ഒന്ന് 23 വയസ്സ് വരെ പ്രണയിക്കരുത് എന്നാണ്;നീന കുറുപ്പ് പറയുന്നു!
By
മലയാള സിനിമയിലെ മികച്ച കഥാപാത്രങ്ങൾ കൈകാര്യം ചെയിത നടിയാണ് നീന കുറിപ്പ് .മലയ സിനിമാലോകത്ത് ഇങ്ങനെ ചില താരങ്ങളുണ്ട് അവതാരികയായും മിനിസ്ക്രീനിലൂടെയും ജനമനസുകളിൽ ഇടം നേടിയവർ .വളരെ ഏറെ പ്രത്യകതയാണ് താരങ്ങൾക്ക് നായികമാരെയും ,നായകന്മാരെയും, കൂടെനിന്ന് കൂട്ടുകാരിയായും, അനിയത്തിയും ചേച്ചിയായും പ്രേക്ഷകരിൽ ഒരാളാകുമ്പോൾ അവർ നമ്മുടെ ഹൃദയങ്ങയിൽ സ്ഥാനം പിടിക്കും.അതുപോലെ സ്ഥാനം നേടിയ താരമാണ് നീന കുറിപ്പ്.
സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ അഭിനേത്രികളിലൊരാളാണ് നീന കുറുപ്പ്. അഭിനേത്രിക്ക് പുറമേ അവതാരകയായും ഈ താരം തിളങ്ങിയിരുന്നു. മിനിസ്ക്രീന്‍ പരമ്ബരകളിലൂടെ പ്രേക്ഷക ഹൃദയത്തില്‍ ചേക്കേറിയ താരം സിനിമയിലെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. നായികയുടെ സഹോദരിയായും കൂട്ടുകാരിയായുമൊക്കെ എത്തുന്ന നീനയേയും പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയായിരുന്നു നീന കുറുപ്പ് അഭിനയ ജീവിതത്തിന് തുടക്കമിട്ടത്.
മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരവും നീന കുറുപ്പിന് ലഭിച്ചിരുന്നു. നീന കുറുപ്പ് സിനിമയിലെത്തി 32 വര്‍ഷം പിന്നിട്ടുവെന്ന കാര്യത്തെക്കുറിച്ച് ഇപ്പോഴും വിശ്വസിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 20 കാരിയായ പവിത്രയുടെ അമ്മയാണ് നീനയെന്നറിഞ്ഞപ്പോള് പലരും അത് വിശ്വസിച്ചിരുന്നില്ലെന്നും താരം പറയുന്നു. ചേച്ചിയും അനിയത്തിയും പോലെയാണല്ലോ നിങ്ങളെന്നാണ് പലരും പറയാറുള്ളതെന്ന് താരം പറയുന്നു. വനിതയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലാണ് നീന മനസ്സ് തുറന്നത്.
വിവാഹത്തെക്കുറിച്ചോ ഭര്ത്താവിനെക്കുറിച്ചോയൊന്നും പ്രത്യേക സങ്കല്‍പ്പമൊന്നുമില്ലായിരുന്നു അന്ന്. ആഘോഷമായി വിവാഹം നടത്തുന്നതിനെക്കുറിച്ചൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. ആ സമയത്ത് നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ ലഭിച്ചിരുന്നു. ആര്‍ക്കും പിടികൊടുക്കാതെയായിരുന്നു കോളേജ് പഠനം പൂര്‍ത്തിയാക്കിയത്. ചേച്ചിയുടെ വിവാഹമായിരുന്നു ആദ്യം നടത്തിയത്. അതേക്കുറിച്ച് വലിയ ഓര്മകളൊന്നുമില്ലായിരുന്നുവെന്ന് താരം പറയുന്നു. സീ ഫുഡ് എക്സ്പോര്‍ട്ടിങ് ബിസിനസ് ചെയ്യുന്ന സുനിലാണ് നീനയെ ജീവിതസഖിയാക്കിയത്.
വനിതയുടെ വിവാഹ സ്പെഷല്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കാനായാണ് നീന കുറുപ്പും മകളും എത്തിയത്. അതിനിടയിലാണ് മകളുടെ വിവാഹത്തെക്കുറിച്ച് താരത്തോട് ചോദിച്ചത്. ഭാവിയെക്കുറിച്ചുള്ള തീരുമാനങ്ങളും വിവാഹ കാര്യങ്ങളുമൊക്കെ അമ്മയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഏറ്റവും നല്ലത് മാത്രമേ അമ്മ തനിക്കായി തിരഞ്ഞെടുക്കുള്ളൂവെന്നറിയാമെന്നായിരുന്നു മകള്‍ പറഞ്ഞത്. കുടുംബത്തെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമൊക്കെയായിരുന്നു നീന കുറുപ്പ് സംസാരിച്ചത്.
മകള്‍ക്ക് നല്കിയ ഉപദേശങ്ങളില്‍ പ്രധാനപ്പെട്ടതാണ് 23 വയസ്സ് വരെ പ്രണയിക്കരുത് എന്ന കാര്യം. മുന്നോട്ടുള്ള ജീവിതത്തില്‍ എന്നും ഒപ്പമുണ്ടാവേണ്ട ആളെ അത്ര നിസാരമായി തീരുമാനിക്കാനാവില്ലല്ലോയെന്നും നീന ചോദിക്കുന്നു. ജാതിയും മതവുമൊന്നും നോക്കാതെ നല്ലൊരാളെയായിരിക്കണം മകള്‍ കല്യാണം കഴിക്കേണ്ടത് എന്നാണ് ആഗ്രഹം. വിവാഹമേ വേണ്ട എന്ന തീരുമാനമാണെങ്കില്‍ അതിനേയും പിന്തുണയ്ക്കുമെന്നും നീന പറയുന്നു.
അമ്മയുടെ സിനിമയായ ലൂക്ക തങ്ങള്‍ ഇരുവരും ഒരുമിച്ചാണ് കണ്ടതെന്ന് പവിത്ര പറയുന്നു. അമ്മയുടെ സിനിമകളില്‍ പഞ്ചാബി ഹൗസും ഹേയ് ജൂഡുമാണ് തനിക്ക് ഇഷ്ടമായതെന്നും താരം പറയുന്നു. പാട്ടിനോയും മോഡലിങ്ങിനോടും അഭിനയത്തോടുമൊക്കെ തനിക്ക് താല്പര്യമുണ്ടെന്നും പവിത്ര പറയുന്നു. സിനിമയില്‍ നിന്നും അവസരങ്ങള്‍ ലഭിച്ചാല്‍ അമ്മയുടെ അഭിപ്രായം കൂടി പരിഗണിച്ചതിന് ശേഷം മാത്രമേ അതേക്കുറിച്ച് തീരുമാനിക്കൂ.
പൊതുവെ മെലിഞ്ഞ ശരീരപ്രകൃതമാണ് വീട്ടില്‍ എല്ലാവര്ക്കും. ഗര്‍ഭിണിയായിരുന്ന സമയത്ത് 4 കിലോ ഭാരമാണ് കൂടിയത്. ചെരിപ്പിനും ജീന്സിനുമെല്ലാം തനിക്കും മകള്‍ക്കും ഒരേ സൈസാണെന്നും താരം പറയുന്നു. സിസ്റ്റേഴ്സിനെ പോലെയാണല്ലോ ഇരുവരുമെന്ന് നേരത്തെ ആരാധകരും പറഞ്ഞിരുന്നു. പുതിയ ചിത്രങ്ങള്‍ കണ്ടപ്പോഴും ഇത് തന്നെയായിരുന്നു അവര്‍ ആവര്‍ത്തിച്ചത്.
about neena kurup
