Connect with us

നീന കുറുപ്പിനെ രാത്രിയിൽ റൂമിലേക്ക് വിളിച്ച സംവിധായകർ. ഒടുവിൽ പൊട്ടിച്ചിരിച്ചുകൊണ്ട് റൂമിന്‌ വെളിയിലെത്തിയ നായിക!

Interviews

നീന കുറുപ്പിനെ രാത്രിയിൽ റൂമിലേക്ക് വിളിച്ച സംവിധായകർ. ഒടുവിൽ പൊട്ടിച്ചിരിച്ചുകൊണ്ട് റൂമിന്‌ വെളിയിലെത്തിയ നായിക!

നീന കുറുപ്പിനെ രാത്രിയിൽ റൂമിലേക്ക് വിളിച്ച സംവിധായകർ. ഒടുവിൽ പൊട്ടിച്ചിരിച്ചുകൊണ്ട് റൂമിന്‌ വെളിയിലെത്തിയ നായിക!

ഇന്നത്തെപോലെ തന്നെ പണ്ടും സിനിമയിൽ കാസ്റ്റിങ്ങ് കൗച്ച് നില നിന്നിരുന്നു. എന്നാൽ അന്നത്തെ നടിമാർ ഇക്കാര്യങ്ങൾ അധികം തുറന്ന് പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള പല ഞെട്ടിക്കുന്ന കഥകളും പുറംലോകം അറിഞ്ഞിരുന്നില്ല. മലയാളികളുടെ മനസിൽ ഇതെന്തു പെണ്ണ്‌ ഇതെന്തൊരു സാധനം എന്ന തോന്നലുളവാക്കി മലയാള സിനിമയിലേക്ക് കാലെടുത്തു വച്ച നായികയായിരുന്നു നീന കുറുപ്പ്.

വേഷത്തിലും ഭാവത്തിലും അടിമുടി സംസാര രീതിയിൽ പോലും അഹങ്കാരിയായ മലയാളി മങ്കയുടെ യാതൊരു ഗുണവുമില്ലാത്ത തനി അമേരിക്കക്കാരി. ഒരു പക്ഷേ ഒരു മലയാളി പുതുമുഖത്തിന്‌ കിട്ടാവുന്നതിൽ വെച്ച് ഏറ്റവും മികച്ച തുടക്കം കിട്ടിയ നായികയായിരുന്നു നീനാ കുറുപ്പ്. മലയാളിയുടെ മെഗാസ്റ്റാർ മമ്മൂക്കയുടെ നായികയായി അരങ്ങേറ്റം, കൂടാതെ വളരെ വ്യത്യസ്തമായ കഥാപാത്രം മികച്ച സംവിധായകൻ. എന്നിട്ടും നീനയെ നമ്മൾ അധികം സിനിമകളിൽ കണ്ടിട്ടില്ല. എന്നാൽ ടെലിവിഷനുകളിൽ ഒട്ടേറെ സീരിയലുകളിൽ നായികയായെത്തിയ നീന കുറുപ്പ് വളരെ കുറച്ച് സിനിമകളിൽ മാത്രമേ അഭിനയിച്ചുള്ളൂ അതും സഹ താരമായി.

ശ്രീധരന്റെ ഒന്നാം തിരുമുറിവ് ചെയ്തു കഴിഞ്ഞ് വീണ്ടും പഠിത്തക്കാര്യങ്ങളിലേക്ക് തിരിഞ്ഞ നീന കുറച്ച് കാലത്തിനു ശേഷം സീരിയലുകളിൽ സജീവമായി. അതും മിക്ക സീരിയലുകളിലും നായികയായി. സീരിയലുകളിൽ സജീവമായതോടെ വീണ്ടും സിനിമകളിൽ നിന്ന് വിളി വരാൻ തുടങ്ങി. പല സിനിമകളിൽ നിന്നും വളരെ നല്ല കഥാപാത്രം എന്നു പറഞ്ഞാവും വിളിക്കുന്നതെങ്കിലും ലൊക്കേഷനിൽ എത്തിയ ശേഷമാവും തനിക്ക് കാര്യമായൊന്നും ചെയ്യാനില്ലെന്നും ഡയലോഗ് പോലുമില്ലാത്ത നായികയുടെ സുഹൃത്തുക്കളിൽ ഒരാളാണ്‌ മാത്രമാണ്‌ താനെന്ന് മനസിലാകുന്നതും. ആഴ്ചയിൽ അഞ്ചു സീരിയലുകൾ ഒടുന്നതിൽ മൂന്നെണ്ണത്തിലും താനായിരിക്കും നായിക. എന്നിട്ടും എന്തിനാണ്‌ ഈ വേസ്റ്റ് സിനിമകൾക്ക് വേണ്ടി തന്റെ വിലപ്പെട്ട സമയം കളയുന്നതെന്ന് പല തവണ തോന്നി. അതോടേ താനിനി സിനിമ ചെയ്യില്ലെന്ന് നീന തീരുമാനിച്ചു.

അങ്ങനെയിരിക്കെ ഒരു ദിവസം സൂപ്പർ ഹിറ്റായി മാറിയ ഒരു ചിത്രത്തിലേക്ക് നീനയെ തേടി അവസരം വന്നു. ഒരു ദിവസം രാത്രിയാണ്‌ നീന ആ ചിത്രത്തിന്റെ ലൊക്കേഷനിൽ എത്തിയത്. എന്തെങ്കിലും പ്രശ്നം ഉണ്ടായാൾ അപ്പോൾ തന്നെ ചിത്രം ഉപേക്ഷിച്ച് പോരണം എന്ന തീരുമാനവുമായാണ്‌ നീന എത്തിയത്. എന്തെങ്കിലും പ്രശ്നമുണ്ടാകണേ എന്ന് മനസിൽ ആഗ്രഹിക്കുകയും ചെയ്തു. അപ്പോഴാണ്‌ ആ സംഭവം ഉണ്ടാകുന്നത്. നീനയും അമ്മയും കൂടി രാത്രി 9 മണിക്ക് താമസിക്കാനുള്ള ഹോട്ടലിൽ എത്തുന്നു. അപ്പോൾ സിനിമയുടെ കണ്ട്രോളർ എത്തിയിട്ട് സംവിധായകൻ തൊട്ടടുത്ത മുറിയിലുണ്ട് ഒന്ന് പോയി മീറ്റ് ചെയ്തിട്ട് വരു എന്ന് പറഞ്ഞു.

ഈ രാത്രി ഒരു ലേഡി ആർടിസ്റ്റിനെ കാണാൻ മുറിയിലേക്ക് വിളിക്കുന്ന സംവിധായകനോ? ഒരു പ്രശ്നമുണ്ടാക്കാൻ മനസിലുറപ്പിച്ച് താരം സംവിധായകന്റെ മുറിയിലേക്ക് ചെന്നു. ദുഷ്ടന്മാരായ രണ്ടു പേരെ പ്രതീക്ഷിച്ചായിരുന്നു അകത്തേക്ക് ചെന്നത്.പക്ഷേ അകത്ത് കണ്ടത്ത് പഞ്ച പാവങ്ങളായ റാഫിയേയും മെക്കാർട്ടിനേയുമായിരുന്നു. യാത്രയോക്കെ സുഖകരമായിരുന്നില്ലേ താമസമൊക്കെ നല്ലതല്ലേ എന്നൊക്കെയായിരുന്നു അവരുടേ ചോദ്യം. ഇനി അവർ തന്നെ പറഞ്ഞു വിട്ടാലും ഈ സിനിമയിൽ നിന്ന് താൻ ഒഴിവാകില്ലെന്ന് ഉറപ്പിച്ചാണ്‌ പഞ്ചാബി ഹൌസിൽ നീന കുറുപ്പ് അഭിനയിച്ചത്.

More in Interviews

Trending

Recent

To Top