Connect with us

ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്;അഹാന പറയുന്നു!

Malayalam

ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്;അഹാന പറയുന്നു!

ഞങ്ങൾ എല്ലാവരും ഒരു മുറിയിലാണ് ഉറങ്ങുന്നത്;അഹാന പറയുന്നു!

മലയാള സിനിമയിൽ എല്ലാവർക്കും ഇഷ്ട്ടമുള്ള ഒരു കുടുംബമാണ് കൃഷ്ണകുമാറിന്റേത് .സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏകനടനെന്നാണ് കൃഷ്ണകുമാറിനെ പറയാറുള്ളത് . മലയാള സിനിമയിൽ കൃഷ്ണകുമാർ വളരെ നല്ല കഥാപാത്രങ്ങളായിരുന്നു ചെയിതിട്ടുണ്ടായിരുന്നത്. നായകനായും വില്ലനായും വളരെ ഏറെ നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച നായകനാണ് കൃഷ്ണകുമാർ.അച്ഛന് പുറകെ മകൾ അഹാനയും സിനിമയിൽ എത്തിയിരുന്നു.അച്ഛന്റെ പാതയിലൂടെ തന്നെയാണ് കൃഷ്ണകുമാറിന്റെ മകളും സിനിമ ലോകത്തേക്ക് ചുവടുവച്ചത് .സിനിമയിലേക്ക് വന്നിട്ട് കുറച്ചായെങ്കിലും ലൂക്ക എന്ന ചിത്രമായിരുന്നു താരത്തിന് മലയാളത്തിൽ തൻ്റെതായ സ്ഥാനം ഉണ്ടാക്കിയത് .

ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയായ അഹാന കൃഷ്ണ തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലഘട്ടത്തിനുള്ളില്‍ത്തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ് ഈ താരം. ലൂക്കയ്ക്ക് പിന്നാലെയായി പതിനെട്ടാം പടി എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. കൃഷ്ണകുമാറിന് പിന്നാലെയായാണ് അഹാനയും സിനിമയിലേക്ക് എത്തിയത്.

രാജീന് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന കൃഷ്ണയുടെ അരങ്ങേറ്റം. ഈ ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ചത് ഗീതു മോഹന്‍ദാസായിരുന്നുവെന്ന് താരപുത്രി പറയുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അഹാന മനസ്സ് തുറന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങളാണ് ഇതുവരെയായി സിനിമയിലേക്ക് എത്തിയത്. പിടികിട്ടാപ്പുള്ളിയാണ് ഇനി തിയേറ്ററുകളിലേക്ക് എത്താനുള്ളത്. വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും സഹോദരിമാരെക്കുറിച്ചുമൊക്കെ അഹാന വാചാലയായിരുന്നു.

മാതാപിതാക്കളും മക്കളുമെല്ലാം ഒരുമിച്ച് ഒരുമുറിയിലാണ് കിടന്നുറങ്ങുന്നതെന്ന പ്രത്യേകതയും ഇവരുടെ കുടുംബത്തിനുണ്ട്. ഇതിന് പിന്നിലെ കാരണത്തെക്കുറിച്ച് അഹാന കൃഷ്ണ തുറന്നുപറഞ്ഞിരുന്നു. അച്ഛനും അമ്മയ്ക്കും ഇക്കാര്യത്തില്‍ നിര്‍ബന്ധമുണ്ട്. കൃത്യമായി 8 മണിക്കൂര്‍ ഉറങ്ങാമെന്നുള്ളതാണ് ഇതുകൊണ്ടുള്ള ഏറ്റവും വലിയ ഗുണം. റൂമില്‍ കയറുന്നതിന് മുന്‍പ് എല്ലാവരും മൊബൈല്‍ പുറത്തുവെക്കണമന്ന നിബന്ധനയുണ്ട്. ഞങ്ങള്‍ നാല് പേരും നാല് മുറിയില്‍ കിടന്നാല്‍ നാല് എസി പ്രവര്‍ത്തിപ്പിക്കേണ്ടേ, വൈദ്യുതി ബില്‍ കൂടില്ലേ, ഇതാവുമ്പോള്‍ ആ പ്രശ്‌നമില്ലെന്നും താരപുത്രി പറയുന്നു.

2014ലായിരുന്നു അഹാന കൃഷ്ണയുടെ ആദ്യ സിനിമയായ ഞാന്‍ സ്റ്റീവ് ലോപ്പസ് പുറത്തിറങ്ങിയത്. രണ്ടാമത്തെ സിനിമ 2 വര്‍ഷം കഴിഞ്ഞപ്പോഴായിരുന്നു എത്തിയത്. താന്‍ ഇടവേള എടുത്തതായിരുന്നില്ലെന്നും ആ സമയത്ത് അഭിനയിക്കാനായി ആരും വിളിച്ചിരുന്നില്ലെന്നും താരം പറരയുന്നു. 2016ലായിരുന്നു ലൂക്ക കമ്മിറ്റ് ചെയ്തത്. അന്ന് മുതല്‍ ആ സിനിമയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച് വരുന്നതിനാല്‍ തനിക്ക് ഇടവേളയൊന്നും അനുഭവപ്പെട്ടിരുന്നില്ല. സിനിമ വൈകിയാണ് എത്തിയതെങ്കിലും മികച്ച പ്രതികരണമായിരുന്നു സ്വന്തമാക്കിയത്.

രാജീവ് രവി ആരാണെന്ന കാര്യത്തെക്കുറിച്ചൊന്നും അന്ന് തനിക്ക് ബോധ്യമുണ്ടായിരുന്നില്ലെന്ന് അഹാന പറയുന്നു. ഗീതു മോഹന്‍ദാസായിരുന്നു ഈ ചിത്രത്തിലേക്കായി തന്നെ ക്ഷണിച്ചത്. ചേച്ചിയെ ഇടയ്ക്ക് ചില ചടങ്ങുകളിലും ആഘോഷങ്ങളിലുമൊക്കെ കണ്ട പരിചയമുണ്ടായിരുന്നു. ചേച്ചിയായിരുന്നു രാജീവേട്ടനോട് തന്നെക്കുറിച്ച് പറഞ്ഞതും അച്ഛനെ വിളിച്ച് സംസാരിച്ചതും. സിനിമയിലേക്കുള്ള എന്‍ട്രിക്ക് വീട്ടില്‍ പണ്ടേ സമ്മതമായിരുന്നു. വളരെ കൂളായാണ് ആ ചിത്രത്തില്‍ അഭിനയിച്ചത്. സിനിമ കഴിഞ്ഞ് രാജീവ് രവിയെക്കുറിച്ച് ഗൂഗിള്‍ ചെയ്ത നോക്കിയപ്പോഴാണ് അദ്ദേഹം ഒരു സംഭവമാണെന്ന് മനസ്സിലാക്കിയതെന്നും അഹാന പറയുന്നു.

നായികയായാണ് അരങ്ങേറിയതെങ്കിലും രണ്ടാമത്തെ ചിത്രത്തില്‍ നായകന്റെ സഹോദരിയായാണ് അഹാന എത്തിയത്. നായികയായി മാത്രമല്ല സഹോദരി കഥാപാത്രങ്ങളേയും അവതരിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു അന്ന്. അതിനിടയിലായിരുന്നു ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലേക്ക് ക്ഷണിച്ചത്. കഥ കേട്ടപ്പോള്‍ത്തന്നെ സിനിമ ഹിറ്റാകുമെന്ന് ഉറപ്പിച്ചിരുന്നു. ശാന്തി കൃഷ്ണയ്‌ക്കൊപ്പം അഭിനയിക്കാനുള്ള അവസരം കൂടിയായിരുന്നു ഈ താരത്തിന് അന്ന് ലഭിച്ചത്.

ലൂക്കയിലൂടെയായിരുന്നു അഹാനയുടെ ഇളയ സഹോദരിയായ ഹന്‍സുവെന്ന ഹന്‍സികയും അരങ്ങേറിയത്. താനുമായുള്ള സാമ്യം മനസ്സിലാക്കിയായിരുന്നു ഹന്‍സുവിനെ തിരഞ്ഞെടുത്തത്. തന്നേയും അവളേയും കണ്ടാല്‍ ഒരുപോലെയുണ്ടെന്നായിരുന്നു പലരും പറഞ്ഞത്. എന്നാല്‍ താനും ഇഷാനിയുമാണ് കൂടുതല്‍ സാമ്യമെന്നും ചില സമയത്ത് അമ്മയും അച്ഛനും വരെ തങ്ങളെ മാറി വിളിക്കാറുണ്ടെന്നും അഹാന പറയുന്നു. സഹോദരിമാരിലെ കുറുമ്പത്തി ദിയയാണ്.

സഹോദരിമാരുടെ കാര്യത്തിലൊക്കെ താന്‍ ഇടപെടാറുണ്ടെന്നും അഭിപ്രായങ്ങളൊക്കെ പറയാറുണ്ടെന്നും താരം പറയുന്നു. എന്നാല്‍ അവരാരും തിരിച്ച് ഒന്നിലും ഇടപെടാറില്ല, മൂത്ത കുട്ടിയായതിനാലാണ് അങ്ങനെ. താനങ്ങനെ അവരുടെ മാതൃകയൊന്നുമല്ല, അവരവരുടേതായ വ്യക്തിത്വങ്ങളുള്ളവരാണ് അവര്‍. സന്തോഷം വന്നാല്‍ പെട്ടെന്ന് ചിരിക്കും സങ്കടം വന്നാല്‍ കരയും അതാണ് തന്റെ ശീലം.

സെലിബ്രിറ്റി ആയെന്ന തരത്തിലുള്ള തോന്നലുകളൊന്നും തനിക്കില്ലെന്ന് അഹാന പറയുന്നു. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള ഇറങ്ങിയപ്പോള്‍ മുതല്‍ ആളുകള്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നു. ഫോട്ടോയെടുക്കാനും സംസാരിക്കാനുമൊക്കെയായി ആള്‍ക്കാര്‍ വരാറുണ്ട്. ഹന്‍സുവിന്റെ സുഹൃത്തുക്കളെ സംബന്ധിച്ച് താന്‍ സൂപ്പര്‍ സെലിബ്രിറ്റിയാണ്. ഇടയ്ക്ക് അവളെ ട്യൂഷന് വിടാനായി പോയപ്പോള്‍ ഒരു കുട്ടി ഓട്ടോഗ്രാഫ് ചോദിച്ചിരുന്നു. അതായിരുന്നു തന്റെ ലൈഫിലെ ആദ്യ സെലിബ്രിറ്റി ഓട്ടോഗ്രാഫ്.

സ്വന്തമായി ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന മലയാളത്തിലെ ഏകനടനെന്നാണ് ട്രോളര്‍മാര്‍ കൃഷ്ണകുമാറിനെ വിശേഷിപ്പിക്കാറുള്ളത്. ഇത്തരത്തിലുള്ള തമാശകള്‍ തങ്ങളെല്ലാവരും ആസ്വദിക്കാറുള്ളതെന്നും അഹാന പറയുന്നു. നാല് പെണ്‍കുട്ടികളെ വളര്‍ത്തിയെടുക്കുക എന്നത് ഇന്നത്തെക്കാലത്ത് വലിയ ജോലി തന്നെയാണ്. അമ്മയ്ക്കാണ് ഇക്കാര്യത്തില്‍ പകുതി ഉത്തരവാദിത്തം. അച്ഛനെ രണ്ട് ദിവസം വീട്ടില്‍ പൂട്ടിയിട്ടാല്‍ അതായിരിക്കും അച്ഛന്റെ സന്തോഷമെന്നും അഹാന പറയുന്നു.

about ahana krishna kumar family

Continue Reading
You may also like...

More in Malayalam

Trending

Recent

To Top