Connect with us

തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!

Bollywood

തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!

തന്റെ കണ്ണട ലേലത്തിൽ വെച്ച് മിയ ഖലീഫ; 11 മണിക്കൂറിൽ നേടിയത് 74 ലക്ഷത്തിലേറെ!

മുൻ പോൺ താരമായ മിയ ഖലീഫ ഇരട്ട സ്‌ഫോടനം നടന്ന ബെയ്‌റൂട്ടിന് വേണ്ടി പണം സമാഹരിക്കുവാൻ തന്റെ ട്രേഡ് മാർക്കായ കണ്ണട ലേലം വെച്ചിരിക്കുന്നു. ഈബേയിലാണ് മിയ തന്റെ കണ്ണട ലേലത്തിന് വെച്ചിരിക്കുന്നത്.

ലെബനീസ് റെഡ് ക്രോസ്സിലേക്കാണ് പണം മുഴുവൻ ചെല്ലുക. അഞ്ച് ദിവസം കൂടി ബാക്കി നിൽക്കേ ഇപ്പോൾ തന്നെ 75 ലക്ഷത്തോളം രൂപ ലേലത്തിലേക്ക് എത്തിക്കഴിഞ്ഞു. വെറും 11 മണിക്കൂറിലാണ് ഇത്രയും തുകയെത്തിയത്. മിയയുടെ ജൻമനാട് കൂടിയാണ് ലെബനൻ.

ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂട്ടിൽ നടന്ന സ്‌ഫോടനങ്ങളിൽ 135 പേർ മരിക്കുകയും 5000 ലേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദുരിതബാധിതരെ സഹായിക്കാൻ ഒട്ടേറെ പേരാണ് രംഗത്തെത്തിയത്.

about miya khaleefa

More in Bollywood

Trending