Connect with us

വിവാഹത്തിന് ഏത് വസ്ത്രം ധരിക്കും; സസ്പെൻസ് നൽകി മിയ ഖലീഫ!

Bollywood

വിവാഹത്തിന് ഏത് വസ്ത്രം ധരിക്കും; സസ്പെൻസ് നൽകി മിയ ഖലീഫ!

വിവാഹത്തിന് ഏത് വസ്ത്രം ധരിക്കും; സസ്പെൻസ് നൽകി മിയ ഖലീഫ!

ലോകം മുഴുവൻ ആരാധകരുള്ള താരമാണ് മിയ ഖലീഫ.എന്നാൽ മിയ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിക്കുന്നത് വിവാഹത്തെക്കുറിച്ചുള്ള വർത്തകൾകൊണ്ടാണ്.ഉടൻ തന്നെ തന്റെ വിവാഹം ഉണ്ടാകുമെന്ന് മിയ നേരത്തെ അറിയിച്ചിരുന്നു.ഇപ്പോൾ വിവാഹത്തിന് ഏത് വസ്ത്രം ദരിക്കുമെന്ന് കാര്യത്തിലാണ് മിയയുടെ സംശയം.സ്വീഡിഷ് ഷെഫായ റോബർട്ട് സാൻഡ്ബെർഗ് ആണ് മിയയുടെ വരൻ. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞു.

തന്റെ വിവാഹ വസ്ത്രധാരണത്തിന് വേണ്ടി ഇപ്പോഴേ മിയ കണക്കുകൂട്ടലുകൾ തുടങ്ങിക്കഴിഞ്ഞു. പക്ഷെ വിവാഹ വസ്ത്രം എന്തെന്ന് മിയ സസ്പെൻസ് ആയിത്തന്നെ നിലനിർത്തുകയാണ്.വെള്ള നിറത്തിലെ ഷോർട് സാറ്റിൻ ഡ്രസ്സ് ധരിച്ചാണ് മിയ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് മുൻപിൽ എത്തുന്നത്.

സ്വന്തം ഇഷ്ടപ്രകാരമാണ് മിയ ഖലീഫ അശ്ലീലചലച്ചിത്രരംഗം തെരഞ്ഞെടുത്തത്. മദ്ധ്യേഷ്യയിലെ അറിയപ്പെടുന്ന ഒരു പോൺസ്റ്റാറായി മാറിയതിനു ശേഷം ഇവർക്കു നിരവധി വിമർശനങ്ങൾ നേരിടേണ്ടിവന്നു. അശ്ലീലരംഗങ്ങളിൽ അഭിനയിക്കുന്നത് സ്വന്തം കുടുംബത്തിനും രാജ്യത്തിനും അപമാനമാണെന്നു പോലും വിമർശനങ്ങളുണ്ടായി. ഖലീഫയുടെ പ്രവൃത്തികളോട് മാതാപിതാക്കൾക്കും വിയോജിപ്പുണ്ടായിരുന്നു. വിദേശരാജ്യത്തെ ജീവിതമാണ് മകളെ അശ്ലീലചലച്ചിത്രരംഗത്തേക്ക് ആകർഷിച്ചതെന്നാണ് മാതാപിതാക്കൾ പറയുന്നത്.

ബാങ് ബ്രോസ് കമ്പനി നിർമ്മിച്ച ഒരു ചലച്ചിത്രത്തിൽ ഹിജാബ് എന്ന ശിരോവസ്ത്രം ധരിച്ചുകൊണ്ട് ഖലീഫ അഭിനയിച്ചത് ഏറെ വിവാദമായിരുന്നു. മുസ്ലീം വനിതകൾ ആദരസൂചകമായി ധരിക്കുന്ന ശിരോവസ്ത്രത്തെയാണ് പൊതുവെ ഹിജാബ് എന്നുപറയുന്നത്. ഖലീഫ ഈ ശിരോവസ്ത്രം ധരിച്ചുകൊണ്ട് മതത്തെ അപമാനിച്ചുവെന്ന ആരോപണമാണ് വിവാദത്തിനു വഴിതെളിച്ചത്. ഇതേത്തുടർന്ന് ഇവർക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നു. വിവാദരംഗങ്ങൾ ഒരു ആക്ഷേപഹാസ്യം എന്ന രീതിയിലാണ് അഭിനയിച്ചതെന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ ഖലീഫ പറഞ്ഞത്.

about mia khalifa

More in Bollywood

Trending