Connect with us

കൊറോണയില്‍ മുങ്ങി മിയാ ഖലീഫയുടെ വിവാഹം

Actress

കൊറോണയില്‍ മുങ്ങി മിയാ ഖലീഫയുടെ വിവാഹം

കൊറോണയില്‍ മുങ്ങി മിയാ ഖലീഫയുടെ വിവാഹം

മുന്‍ പോണ്‍ താരം മിയാ ഖലീഫയുടെ വിവാഹം കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. താരം തന്നെയാണ് വിവാഹം മാറ്റിവച്ച കാര്യം അറിയിച്ചിരിക്കുന്നത്. ജൂണ്‍ 2020ല്‍ വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. കാമുകന്‍ റോബര്‍ട്ട് സാന്‍ഡ്ബര്‍ഗുമായി കഴിഞ്ഞ വര്‍ഷമാണ് മിയയുടെ വിവാഹം നിശ്ചയിച്ചത്. 2019 മാര്‍ച്ചിലാണ് സ്വീഡിഷ് ഷെഫായ റോബര്‍ട്ട് ലെബനീസ്അമേരിക്കന്‍ സ്‌പോര്‍ട്‌സ് ഷോ അവതാരികയായിരുന്ന മിയയോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നത്.

വിവാഹാഭ്യര്‍ത്ഥന നടത്തി റോബര്‍ട്ട് അണിയിച്ച മോതിരവും ഡേറ്റിംഗ് ചിത്രങ്ങളും പങ്കുവച്ചാണ് മിയാ ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്.വിവാഹഗൗണ്‍ അണിഞ്ഞുള്ള ചിത്രം പങ്കുവച്ചാണ് വിവാഹം നീട്ടിവച്ച വിവരം മിയ ആരാധകരെ അറിയിച്ചത്. റോബര്‍ട്ടുമായുള്ള വിവാഹത്തിനു മുന്‍പ് ഈ ലോകം അവസാനിക്കുകയാണെങ്കില്‍ വിവാഹത്തിനായി തയാറാക്കിയ 12 വസ്ത്രങ്ങള്‍ അണിയിച്ച് വേണം തന്നെ അടക്കം ചെയ്യാനെന്നും മിയ പറഞ്ഞിരുന്നു.

Mia Khalifa

More in Actress

Trending

Recent

To Top