Malayalam Breaking News
മാലാഖയെ നെഞ്ചിലേറ്റി ആരാധകർ ; നിറഞ്ഞ സദസ്സില്‍ വിജയ പ്രദര്‍ശനം തുടര്‍ന്ന് മിഖായേല്‍
മാലാഖയെ നെഞ്ചിലേറ്റി ആരാധകർ ; നിറഞ്ഞ സദസ്സില്‍ വിജയ പ്രദര്‍ശനം തുടര്‍ന്ന് മിഖായേല്‍
നിവിൻ പോളി നായകനായെത്തി ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രം മിഖായേല്‍ മികച്ച പ്രതികരണങ്ങള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. കേരളത്തിന് പുറത്തും ചിത്രത്തിന് മികച്ച പ്രതികരണം തന്നെയാണ് ലഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വേള്‍ഡ് വൈഡ് കളക്ഷന്‍ ആയി ആദ്യ നാലു ദിവസം കൊണ്ട് തന്നെ ചിത്രം പത്തു കോടി രൂപ സ്വന്തമാക്കിയിരുന്നു.
ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രമാണ് മിഖായേൽ. നിവിന്‍ പോളി പ്രധാന വേഷം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് വില്ലാനായെത്തുന്നത്. കുഞ്ഞു പെങ്ങള്‍ക്ക് എല്ലാവിധ കരുത്തുമായി ഒപ്പം നില്ക്കുന്ന മിഖായേല്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നിവിന്റെ പെങ്ങളുടെ റോള്‍ അഭിനയിച്ചിരിക്കുന്നത് നവനി ദേവാനന്ദാണ്. തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
മഞ്ജിമ മോഹന്‍ നായികയായി എത്തുന്ന ചിത്രത്തില്‍ സുദേവ് നായര്‍, ഗോവിന്ദ് കൃഷ്ണ, സിദ്ദിഖ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
രാജ് വെഞ്ഞാറമൂട്, ഷാജോണ്‍, കെ പി എ സി ലളിത, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. ആന്റോ ജോസഫ് നിര്‍മ്മിച്ച ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണു പണിക്കര്‍ ആണ്.
ബോക്സ് ഓഫീസിൽ കളക്ഷൻ നോക്കുകയാണെങ്കിൽ 1 .42 കോടി രൂപയാണ് ആദ്യ ദിനം തന്നെ മിഖായേൽ സ്വന്തമാക്കിയത്. പിനീടുള്ള ദിവസങ്ങളിലും മിഖായേൽ ആ രീതിയിൽ തന്നെ കളക്ഷൻ നേടി മുന്നേറുകയായിരുന്നു. പതിനെട്ട് കോടി മുതൽ മുടക്കുള്ള ചിത്രം , എന്തായാലും സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് .
about mikhael movie
