Connect with us

‘ദി കംപ്ലീറ്റ്‌ ആക്ടർ’ അദ്ദേഹം തന്നെയാണ്,സംശയമില്ല ;മോഹൻലാൽ

Malayalam Breaking News

‘ദി കംപ്ലീറ്റ്‌ ആക്ടർ’ അദ്ദേഹം തന്നെയാണ്,സംശയമില്ല ;മോഹൻലാൽ

‘ദി കംപ്ലീറ്റ്‌ ആക്ടർ’ അദ്ദേഹം തന്നെയാണ്,സംശയമില്ല ;മോഹൻലാൽ

മലയാളത്തിന്റെ അതുല്യ നടനാണ് മോഹൻലാൽ. മലയാളികൾ ‘ദി കംപ്ലീറ്റ്‌ ആകട്ര്‍’ എന്ന വിശേഷണം നൽകിയ അതുല്യ പ്രതിഭ. എന്നാൽ മലയാളികള്‍ സ്നേഹത്തോടെ മോഹന്‍ലാല്‍ എന്ന താരത്തിനു ഈ വിശേഷണം നൽകുമ്പോൾ അദ്ദേഹത്തിന്റെ മനസ്സില്‍ ആ വിശേഷണത്തിന് യോജിച്ച നടന്‍ മറ്റൊരാളാണ്. മലയാളത്തിന്റെ പകരം വയ്ക്കാനാവാത്ത നടൻ ജഗതി ശ്രീകുമാറാണ് ‘കംപ്ലീറ്റ് ആക്ടര്‍’ എന്ന വിളിയ്ക്ക് അര്‍ഹനായിട്ടുള്ള താരമെന്ന് മോഹന്‍ലാല്‍ പറയുന്നു.

ജഗതി മോഹന്‍ലാല്‍ ടീം നിരവധി സിനിമകളില്‍ പ്രേക്ഷകരെ ത്രസിപ്പിച്ച കോമ്പിനേഷനാണ. രണ്ടുപേരും കൂടി സ്ക്രീനില്‍ ചേരുമ്പോൾ പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന ഒരു പ്രത്യേകതരം കെമിസ്ട്രി ഇരുവരുടെയും ആക്ടിംഗില്‍ പ്രകടമാകാറുണ്ട്. 

കിലുക്കവും, യോദ്ധ, താളവാട്ടം
,പിൻഗാമി , മിന്നാരം, മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ,നരസിംഹം ,പിൻഗാമി , ഹലോ പോലെയുള്ള സിനിമകള്‍ അതിന് ഉദാഹരങ്ങളാണ്.

the complete actor is jagathi sreekumar,says mohanlal

Continue Reading
You may also like...

More in Malayalam Breaking News

Trending