Malayalam Breaking News
അമ്മയോടും ഭാര്യയോടുമാണ് ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ സംസാരിക്കുന്നത് -പൃഥ്വിരാജ്
അമ്മയോടും ഭാര്യയോടുമാണ് ജീവിതത്തിലെ സുപ്രധാന കാര്യങ്ങൾ സംസാരിക്കുന്നത് -പൃഥ്വിരാജ്
സിനിമാ താര കുടുംബത്തിൽ ജനിച്ച് മലയാള സിനിമയുടെ അഭിമാനമായി മാറിയ താരമാണ് പൃഥ്വിരാജ്. മലയാള സിനിമയെ ലോകം മുഴുവൻ അറിയുന്ന വിധത്തിലാകണമെന്നും സിനിമയിൽ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണെമെന്നും ആഗ്രഹിക്കുന്ന ചുരുക്കം ചില നടന്മാരിലൊരാളാണ് പൃഥ്വിരാജ്.
തന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായ കാര്യങ്ങള്‍ ആദ്യം പങ്കുവയ്ക്കുന്നത് അമ്മയോടും ഭാര്യയോടുമാണെന്ന് പൃഥ്വിരാജ് പറഞ്ഞു. ജീവിതത്തിലെ ഏറ്റവും അടുത്ത കാര്യങ്ങള്‍ പങ്കുവയ്ക്കാനുള്ള സൗഹൃദവലയം തനിക്ക് ഇല്ലെന്നും ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കവേ പൃഥ്വിരാജ് വ്യക്തമാക്കി.
സോണി പിക്ച്ചേഴ്സുമായി ചേര്‍ന്ന് താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന നയന്‍ എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ തയ്യാറെടുക്കുമ്പോൾ സിനിമയുടെ സബ്ജക്റ്റിലെ വാണിജ്യ സാധ്യത തന്നെയാണ് തന്നെ ഈ സിനിമയുടെ നിര്‍മ്മതാവാകാന്‍ പ്രേരിപ്പിച്ചതെന്നും പൃഥ്വിരാജ് പങ്കുവച്ചു. സോണി പിക്ചേഴ്സ് എന്ന വന്‍കിട ബ്രാന്‍ഡ് മലയാള സിനിമയുടെ നിര്‍മ്മാണ രംഗത്തേക്ക് വരുന്നത് ഏറെ ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലൂസിഫർ ഷൂട്ടിംഗ് പൂർത്തിയാക്കിയിരിക്കുകയാണ്. മോഹൻലാൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് മോഹൻലാൽ.
interview with prthviraj sukumaran
