Malayalam
മേഘ്ന രാജിന് ആരാധകരുടെ സര്‍പ്രൈസ്, കുഞ്ഞിനെ ഓമനിക്കുന്ന ചിരു! കണ്ണ് നനയിക്കുന്ന കാഴ്ച!
മേഘ്ന രാജിന് ആരാധകരുടെ സര്‍പ്രൈസ്, കുഞ്ഞിനെ ഓമനിക്കുന്ന ചിരു! കണ്ണ് നനയിക്കുന്ന കാഴ്ച!
പിറന്നുവീണപ്പോള്‍ മുതല്‍ ആരാധകരുടെ സ്വന്തമായി മാറിയിരിക്കുകയാണ് മേഘ്ന രാജിന്റേയും ചിരഞ്ജീവി സര്‍ജയുടേയും കുഞ്ഞ്. ഗര്‍ഭിണിയായ സന്തോഷം ആസ്വദിക്കുന്നതിനിടയിലായിരുന്നു മേഘ്നയ്ക്ക് പ്രിയതമനെ നഷ്ടമായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ഇരുവരും വിവാഹിതായത്. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് ചിരഞ്ജീവി സര്‍ജയുടെ വിയോഗം.
കാത്തിരിപ്പിനൊടുവിലായി കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയിരിക്കുകയാണ് ഇപ്പോള്‍. ബെഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു മേഘ്ന ആണ്‍കുഞ്ഞിനെ പ്രസവിച്ചത്. ചിരഞ്ജീവി സര്‍ജയുടെ സഹോദരനായ ധ്രുവ സര്‍ജയായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് പറഞ്ഞെത്തിയത്. കുഞ്ഞിനെ കൈകളിലേന്തിയുള്ള ധ്രുവയുടെ ചിത്രവും വൈറലായി മാറിയിരുന്നു. ജൂനിയര്‍ ചിരുവിന്റെ വരവ് ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ആരാധകര്‍.
കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിടയിലായിരുന്നു ചിരുവിനേയും കുഞ്ഞതിഥിയേയും മേഘ്നയേയും ചേര്‍ത്ത് കുടുംബചിത്രങ്ങളൊരുക്കിയത്. അതീവ സന്തോഷത്തോടെ കുഞ്ഞിനെ താലോലിക്കുന്ന ചിരു, അരികില്‍ മേഘ്ന, ചിരിച്ച മുഖത്തോടെ കുഞ്ഞിനെ കൈയ്യിലേന്തി നില്ക്കുന്ന ചിരു എഡിറ്റ് ചെയ്തുള്ള ഈ ചിത്രങ്ങളും ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. ചിരുവുണ്ടായിരുന്നെങ്കില് ഇങ്ങനെയായിരുന്നേനെയെന്നും ആരാധകര്‍ പറയുന്നു.
ചിരുവും മേഘ്നയും തിരഞ്ഞെടുത്ത ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവം. കുഞ്ഞതിഥി വരാന്‍ പോവുകയാണെന്നറിഞ്ഞപ്പോള്‍ മുഴുവന്‍ ചിരു സന്തോഷത്തിലായിരുന്നു. ആ സന്തോഷം ആഘോഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിയോഗവും. ചിരു ആഗ്രഹിച്ച തരത്തിലുള്ള ബേബി ഷവര്‍ പാര്‍ട്ടിയായിരുന്നു ധ്രുവ നടത്തിയത്. വിവാഹ വിരുന്നിനെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള ഒരുക്കങ്ങളായിരുന്നു നടത്തിയത്. നിന്റെ അച്ഛന് എന്നും ഒരാഘോഷമായിരുന്നു മകനേയെന്നായിരുന്നു മേഘ്ന കുഞ്ഞിനോടായി പറഞ്ഞത്.
ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു വിയോഗം. സിനിമാലോകത്തേയും ആരാധകരേയും ഒരുപോലെ കണ്ണീരിലാഴ്ത്തിയ വിയോഗം കൂടിയായിരുന്നു ഇത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് പൊട്ടിക്കരയുന്ന മേഘ്നയെ കണ്ടപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. മേഘ്നയെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ സങ്കടപ്പെടുകയായിരുന്നു കുടുംബാംഗങ്ങളും. കുടുംബാംഗങ്ങളെല്ലാം മേഘ്നയെ ചേര്‍ത്തുപിടിക്കുകയായിരുന്നു പിന്നീട്. കുടുംബസമേതമുള്ള ചിരഞ്ജീവി സര്‍ജയുടെ എഡിറ്റഡ് ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
എന്നും ചിരിച്ച് ജീവിക്കുന്ന തന്നെ കാണാനാണ് ചിരുവിന് ഇഷ്ടം, അദ്ദേഹം എങ്ങും പോയിട്ടില്ല. എപ്പോഴും തനിക്കൊപ്പമുണ്ടെന്നും പറഞ്ഞ് മേഘ്ന എത്തിയപ്പോഴും ആരാധകര്‍ സങ്കടത്തിലായിരുന്നു. താരത്തിന്റെ സീമന്ത ചടങ്ങിന്റെയും ബേബി ഷവര്‍ പാര്‍ട്ടിയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ചിരുവിന്റെ കട്ടൗട്ട് വേദിയില്‍ മുഴുവനും സ്ഥാപിച്ചിരുന്നു. പ്രിയതമന്റെ കട്ടൗട്ടിന് അരികിലായി മേഘ്നയെ കണ്ടപ്പോള്‍ സങ്കടവും സന്തോഷവുമാണ് തോന്നിയതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
about megna raj
