Malayalam
നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം,നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല,മേഘ്ന രാജിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!
നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം,നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല,മേഘ്ന രാജിന്റെ ഹൃദയ സ്പർശിയായ കുറിപ്പ്!
സിനിമാലോകത്തേയും പ്രേക്ഷകരേയും ഒരുപോലെ വേദനയിലാഴ്ത്തിയ വാര്‍ത്തയായിരുന്നു
ചിരഞ്ജീവി സര്‍ജയുടെ മരണം.ഇപ്പോഴും ചിരഞ്ജീവി സര്‍ജയുടെ വിയോഗം പലരും മനസ്സില്‍ അംഗീകരിച്ചിട്ടില്ല. ഇപ്പോഴിതാ മേഘ്ന രാജ് ചിരഞ്ജീവി സര്‍ജ തനിക്ക് എത്രത്തോളം പ്രിയപ്പെട്ടവനായിരുന്നുവെന്ന് വ്യക്തമാക്കി ഒരു കുറിപ്പ് എഴുതിയിരിക്കുന്നു.
ചിരു, ഞാന്‍ ഒരുപാട്, ഒരുപാട് ശ്രമിച്ചു. നിന്നോട് പറയാനുള്ളതെല്ലാം വാക്കുകളിലാക്കാന്‍ എനിക്ക് പറ്റുന്നില്ല. ലോകത്തിലെ ഒരു വാക്കിനും നീ ആരായിരുന്നു എനിക്ക് എന്ന് വിവരിക്കാന്‍ ആകില്ല. എന്റെ സുഹൃത്ത്, എന്റെ കാമുകന്, എന്റെ പങ്കാളി, എന്റെ കുഞ്ഞ്, എന്റെ ആത്മവിശ്വാസം, എന്റെ ഭര്‍ത്താവ്. നീ ഇതിനെക്കാളൊക്കെ വളരെ മുകളിലാണ്. ചിരു നീ എന്റെ ആത്മാവിന്റെ ഒരു ഭാഗമായിരുന്നു.
ഓരോ തവണ വാതില്‍ക്കലേക്ക് നോക്കുമ്ബോഴും നീ അവിടെയില്ല വീട്ടിലെത്തി എന്ന് പറയുന്നില്ല എന്ന് അറിയുമ്ബോള്‍ എന്റെ ഹൃദയം പിടയുന്നു. ഓരോ ദിവസവും നിന്നെ തൊടാനാകില്ല എന്ന് അറിയുമ്ബോള്‍ മുങ്ങിത്താവുന്ന അനുഭവം.
ആയിരം മരണത്തെപ്പോലെ, വേദനാജനകം. പക്ഷേ ഒരു മാന്ത്രികതയിലെന്ന പോലെ എനിക്ക് നീ ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഞാന്‍ ദുര്ബലയാകുമ്ബോഴൊക്കെ സംരക്ഷിക്കുന്ന ഒരു മാലാഖയെപ്പോലെ നീ ചുറ്റുമുണ്ട്. നീ എന്നെ വല്ലാതെ സ്നേഹിച്ചിരുന്നു. നിനക്ക് എന്നെ ഒറ്റയ്ക്കാക്കി പോകാനാകില്ല, പോകാനാകുമോ?.
നമ്മുടെ കുഞ്ഞ്, നീ എനിക്ക് തന്നെ വിലമതിക്കാനാകാത്ത സമ്മാനം നമ്മുടെ സ്നേഹത്തിന്റെ അടയാളമാണ്. ഇങ്ങനെയൊരു മധുരതരമായ മായാജാലത്തിന് ഞാന്‍ എന്നും നിന്നോട് നന്ദിയുള്ളവളായിരിക്കും. നമ്മുടെ കുഞ്ഞായി നിന്നെ വീണ്ടും ഭൂമിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി എനിക്ക് കാത്തിരിക്കാനാവുന്നില്ല. നിന്നെ തൊടാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല.
നിന്റെ പുഞ്ചിരി വീണ്ടും കാണാന്‍ കാത്തിരിക്കാനാവില്ല. മുറിയൊന്നാകെ പ്രകാശിപ്പിക്കുന്ന നിന്റെ ചിരിക്കായി കാത്തിരിക്കാനാവുന്നില്ല. മറുവശത്ത് ഞാന്‍ നിന്നെയും നീ എന്നെയും കാത്തിരിക്കുന്നു. എനിക്ക് ശ്വാസമുള്ളയിടത്തോളം കാലം നീ ജീവിച്ചിരിക്കും. നീ എന്നിലുണ്ട്. ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്നും മേഘ്ന രാജ് എഴുതിയിരിക്കുന്നു.\
about megna raj
