Malayalam
സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല..തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനിട്ടില്ല!
സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ല..തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനിട്ടില്ല!
സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലാതെ തുടരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ നിലയിലാണ്. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനം വീണ്ടെടുക്കാനിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് സച്ചിയെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.
സച്ചിയെ ഇടുപ്പു മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വിധേയമാക്കിയിരുന്നു. അതിന് ശേഷം അദ്ദേഹം കണ്ണ് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഹൃദയാഘാതം സംഭവിച്ചത്. ഇതുമൂലം സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചതിന് ശേഷം ആരോഗ്യനില മോശമായിട്ടില്ല.
അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് സച്ചി അവസാനമായി സംവിധാനം ചെയ്തത്. ചോക്ലേറ്റ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ സേതുവിനൊപ്പം തിരക്കഥാകൃത്തായിട്ടാണ് സച്ചി അരങ്ങേറ്റം കുറിച്ചത്. ആദ്യ സ്വതന്ത്ര തിരക്കഥ റണ്‍ ബേബി റണ്‍ ആയിരുന്നു. ചിത്രം വമ്ബന്‍ ഹിറ്റായിരുന്നു. 2015ല്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചു. അനാര്‍ക്കലി ആയിരുന്നു ആദ്യ ചിത്രം.
about sachi director
