Malayalam
ഇനി ബിഗ്‌ബോസിലേക്കില്ല… എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്,വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടി!
ഇനി ബിഗ്‌ബോസിലേക്കില്ല… എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്,വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടി!
മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ് ബോസില്‍ പങ്കെടുത്തതോടെ കൂടുതല്‍ ജനപ്രീതി നേടിയ താരമാണ് മഞ്ജു പത്രോസ്. എന്നാല്‍ ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോവില്ലെന്ന് തുറന്ന് പറയുകയാണ് മഞ്ജു.
ഒരുത്തി പ്രമുഖ ചാനൽ സംഘടിപ്പിച്ച ഷോയില്‍ പങ്കെടുക്കവെയാണ് മഞ്ജു ഇനി ബിഗ് ബോസില്‍ വിളിച്ചാല്‍ പോകില്ല. അതിനു രണ്ടു മൂന്നു കാരണങ്ങള്‍ ഉണ്ടെന്നും പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…’ സ്വന്തമായി ഒരു വീട് ഉണ്ടായിരുന്നില്ല വാടകയ്ക്ക് ഒക്കെയായി നല്ലൊരു തുക ആകുമായിരുന്നു.
എന്നാല്‍ ഞങ്ങള്‍ക്ക് കുഞ്ഞൊരു വീട് വയ്ക്കാനുള്ള തുക ബിഗ് ബോസില്‍ നിന്നും കിട്ടി. ബാക്കി കടങ്ങള്‍ ഒക്കെ തീര്‍ക്കാന്‍ ഉള്ളത്, ഇവിടെ എന്തെങ്കിലും ജോലിയൊക്കെ എടുത്തു തീര്‍ക്കാന്‍ സാധിക്കും. പിന്നെ രണ്ടാമത്തെ കാര്യം എനിക്ക് പറ്റുന്ന ഒരു ഷോ അല്ല അത്. കാരണം അതിന്റെ കടമ്ബകള്‍ എനിക്ക് പറ്റുന്നതല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മറ്റൊരു കാര്യം എന്റെ പ്രിയപെട്ടവരെ എനിക്ക് ഇനി ഒരിക്കല്‍ കൂടി കാണാതെ ഇരിക്കാന്‍ സാധിക്കില്ല.’
about manju pathros