Malayalam
പുതിയ പ്രൊഡക്ഷന്‍ കമ്ബനിയുമായി ജിബു; ആദ്യ ചിത്രം പുറത്തിറക്കി മമ്മൂട്ടി
പുതിയ പ്രൊഡക്ഷന്‍ കമ്ബനിയുമായി ജിബു; ആദ്യ ചിത്രം പുറത്തിറക്കി മമ്മൂട്ടി
സംവിധായകനും ഛായാഗ്രഹകനുമായ ജിബു ജേക്കബ് പുതിയ പ്രൊഡക്ഷന്‍ കമ്ബനിക്ക് തുടക്കം കുറിച്ചു.
കമ്ബനിയുടെ ആദ്യ സംരംഭമായി കൂടെവിടെ എന്ന ഹ്രസ്വചിത്രമാണ് ഒരുക്കിയിരിക്കുന്നത്. ജിബു ജേക്കബ് തന്നെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. ജിബു ജേക്കബ് എന്റര്ടെയ്ന്മെന്റ് എന്ന പേരിലാണ് കമ്ബനി ആരംഭിച്ചിരിക്കുന്നത്.
പുതിയ പ്രൊഡക്ഷന്‍ കമ്ബനി യെക്കുറിച്ച് ജിബു ജേക്കബ് തന്നെ ഫേസ്ബുക്കില്‍ വിശദീകരിച്ചിരിക്കുന്നത് ഇങ്ങനെയാണ്.അകലങ്ങളില്‍ സുരക്ഷിതരായിരിക്കുവാന്‍ മനസ്സുകള്‍ ചേര്‍ത്ത് പുതിയ ജീവിതം ശീലിച്ചു തുടങ്ങിരിക്കുന്നു നാം. ഈ കാലവും കടന്നുപോകും എന്ന വലിയ തത്വത്തെ പ്രതീക്ഷയുടെ വാക്യമായ് ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് വരും നല്ല നാളുകള്‍ എന്നു പ്രതീക്ഷിക്കാം. തിരക്കുകള്‍ ഒരലങ്കാരവും,
അഹങ്കാരവുമായ കാലത്തുനിന്നും വീടിനോടു സമരസപ്പെട്ട് പ്രിയപ്പെട്ടവരോടൊപ്പം മനസ്സുതുറക്കുവാന്‍ കിട്ടിയ സമാനതകളില്ലാത്ത ഈ ഇടവേള നിശ്ചിതമല്ലാതെ അവസാനിക്കുമ്ബോള്‍.
അന്ന് തിരക്കായപ്പോള്‍ നഷ്ടപ്പെട്ടുപോയ മൂല്യങ്ങളിലേക്കുള്ള തിരിഞ്ഞുനോട്ടമായാണ് ഈ ചെറിയ ചിത്രം പിറവികൊള്ളുന്നത്. ഛായാഗ്രാഹകനായ ഞാന്‍ സംവിധായകനായ് ചുവടുമാറിയത് തികച്ചും യാദൃശ്ചികമായിരുന്നു
ഇപ്പോള്‍ ഇതാ നല്ല സൃഷ്ടികളക്കൊരിടം എന്ന തരത്തില്‍ ജിബു ജേക്കബ് എന്റര്ടെയ്ന്മെന്റ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ കമ്ബനികൂടി, അതിന്റെ ആദ്യ സൃഷ്ടിയുമായ് അരങ്ങേറുന്നു.
മലയാള സിനിമ ലോക സിനിമക്ക് പകര്‍ന്ന വരപ്രസാദമായ മഹാനടന് മമ്മൂക്കയുടെ ഫേസ്ബുക്ക് പേജിലൂടെ ഇത് വെളിച്ചത്തിലെത്തുമ്ബോള് നാളിതുവരെ എനിക്കൊപ്പം, എന്റെ സിനിമയ്ക്കൊപ്പം നിന്ന എല്ലാ പ്രിയപ്പെട്ടവരും ഒപ്പമുണ്ടാകും, ജിബു കുറിച്ചിരിക്കുകയാണ്.
about mamookka
