Connect with us

മോഹന്‍ലാല്‍ കാരണം പേടിയോടെയാണ് ഫോണ്‍ എടുക്കുന്നത്; തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

Malayalam

മോഹന്‍ലാല്‍ കാരണം പേടിയോടെയാണ് ഫോണ്‍ എടുക്കുന്നത്; തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

മോഹന്‍ലാല്‍ കാരണം പേടിയോടെയാണ് ഫോണ്‍ എടുക്കുന്നത്; തുറന്ന് പറഞ്ഞ് സത്യന്‍ അന്തിക്കാട്

മോഹന്‍ലാല്‍ കാരണം പേടിയോടെയാണ് ഇപ്പോള്‍ താന്‍ ഫോണ്‍ കോളുകള്‍ എടുക്കുന്നതെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്.

പിണറായി വിജയന്‍ മന്ത്രിസഭ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ സാംസ്‌കാരിക രംഗത്തുള്ള വ്യക്തികളെ ക്ഷണിച്ചിരുന്നു. സത്യപ്രതിജ്ഞയോടടുത്ത ദിവസം തന്റെ ഫോണിലേക്ക് ഒരു കാള്‍ വന്നു. പരിചയമുള്ള ശബ്ദമാണ്.”ഞാന്‍ പിണറായി വിജയനാണ്, സത്യപ്രതിജ്ഞയ്ക്ക് ക്ഷണിക്കാനായി വിളിച്ചതാണ്.’ ഇത് മോഹന്‍ലാല്‍ പറ്റിക്കാന്‍ വിളിക്കുന്നതാണെന്ന് മനസിലായി. എങ്കിലും സംസാരത്തിന്റെ വടക്കന്‍ ശൈലി കേട്ടപ്പോള്‍ ഒരു സംശയം.

”വരാം സഖാവേ…’ എന്നുപറഞ്ഞ് ഫോണ്‍ വെച്ച ശേഷം സംശയം തീര്‍ക്കാനായി ലാലിനെ വിളിച്ചു. ലാല്‍ വ്യായാമം ചെയ്യുകയായിരുന്നു. ആ കിതപ്പെനിക്ക് കേള്‍ക്കാം. ഞാന്‍ കാര്യം പറഞ്ഞു. ”അയ്യോ. തിരിച്ചൊന്നും പറയാതിരുന്നത് നന്നായി. അദ്ദേഹം എന്നെയും വിളിച്ചിരുന്നു.’ ലാല്‍ പൊട്ടിച്ചിരിച്ചു. ചുരുക്കി പറഞ്ഞാല്‍ പിണറായി വിജയന്‍ നേരിട്ട് വിളിച്ചാല്‍ പോലും മോഹന്‍ലാലാണോയെന്ന് സംശയിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ തന്റേത്.

More in Malayalam

Trending