Malayalam
‘മുദ്ര’ എന്ന മമ്മൂട്ടി ചിത്രം വലിയ സാമ്ബത്തിക പരാജയമുണ്ടാക്കി!
‘മുദ്ര’ എന്ന മമ്മൂട്ടി ചിത്രം വലിയ സാമ്ബത്തിക പരാജയമുണ്ടാക്കി!
തനിയാവര്‍ത്തനവും മുദ്രയും അതിനു മുന്‍പേ ചെയ്തെങ്കിലും ഒരു സംവിധായകനെന്ന നിലയില്‍ തന്നെ അപ് ലിഫ്റ്റ് ചെയ്ത സിനിമ ആഗസ്റ്റ് ഒന്ന് ആയിരുന്നുവെന്നും, വളരെ പരിമിതമായ സൗകര്യങ്ങളോട് കൂടി ഷൂട്ട് ചെയ്തു തീര്‍ത്ത ആഗസ്റ്റ് ഒന്ന് നൂറ് ദിവസം ഓടിയ സിനിമയായിരുന്നുവെന്നും സംവിധായകൻ സിബി മലയില്‍ .തനിയാവര്‍ത്തനം തനിക്ക് ഡയറക്ടര്‍ എന്ന നിലയില്‍ ഒരു പ്രശംസ ലഭിച്ച സിനിമയാണെങ്കിലും തന്റെ ഒരു കൊമേഴ്സ്യല്‍ സക്സസ് തുടങ്ങുന്നത് ആഗസ്റ്റ് ഒന്നിലൂടെയായിരുന്നു എന്നാണ് സിബി മലയിലിന്റെ വെളിപ്പെടുത്തല്‍ ഇതിനടയില്‍ ചെയ്ത ‘മുദ്ര’ എന്ന മമ്മൂട്ടി ചിത്രം വലിയ സാമ്ബത്തിക പരാജയമായി മാറിയ സിനിമയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.
ഒരു കാലത്ത് മോഹന്‍ലാലിനെ മാത്രം നായകനാക്കി തുടരെ തുടരെ ചിത്രങ്ങള്‍ എടുത്ത സിബി മലയില്‍ അദ്ദേഹത്തിന്റെ കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടിയെ വച്ചായിരുന്നു കൂടുതലും ചിത്രങ്ങളും ചെയ്തത്. എന്നാല്‍ ആഗസ്റ്റ് ഒന്ന് ഒഴിച്ചു മറ്റു സിനിമകള്‍ ഒന്നും ഒരു സൂപ്പര്‍ ഹിറ്റിലേക്ക് പോയില്ല.
about mammootty
