Connect with us

തെരുവിൽ പിറന്നാളാഘോഷിച്ച് നടൻ വിനു മോഹൻ

Malayalam

തെരുവിൽ പിറന്നാളാഘോഷിച്ച് നടൻ വിനു മോഹൻ

തെരുവിൽ പിറന്നാളാഘോഷിച്ച് നടൻ വിനു മോഹൻ

സന്നദ്ധപ്രവര്‍ത്തനങ്ങൾക്കിടെ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച് നടൻ വിനു മോഹൻ. കോട്ടയത്തെ തെരുവുകളില്‍ അലഞ്ഞവര്‍ക്ക് സ്വാന്തനവുമായി വിനു മോഹനും ഭാര്യ വിദ്യയും മുമ്പിലുണ്ട്. ഇതിനിടയിലാണ് പിറന്നാൾ ആഘോഷം നടന്നത്.

കോട്ടയം നഗരത്തിൽ അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച്‌ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്യുകയായിരുന്നു. മുരുകന്റെ നേതൃത്വത്തിലുള്ള തെരുവോരം പ്രവര്‍ത്തകരുടെ സഹകരണത്തോടെയായിരുന്നു താര ദമ്പതികളുടെ സേവനം

പിറന്നാൾ ആഘോഷത്തിന്റെയും ആശംസകളുടെയും വിഡിയോ താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നടന്മാരായ മോഹൻലാൽ, സുരേഷ് ​ഗോപി അടക്കമുള്ളവർ താരത്തിന് പിറന്നാൾ ആശംസിച്ചിട്ടുണ്ട്. തെരുവോരം പ്രവര്‍ത്തകരുടെ സഹായത്തോടെ വിവിധ ജില്ലകളില്‍ നിന്ന് മുന്നൂറിലേറെ പേരെയാണ് സുരക്ഷിത ഇടങ്ങളിലെത്തിച്ചത്

vinu mohan

Continue Reading
You may also like...

More in Malayalam

Trending

Recent

To Top