Malayalam
വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്;റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് മമ്മൂട്ടി!
വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്;റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് മമ്മൂട്ടി!

ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്ത് സൂപ്പർ താരം മമ്മൂട്ടി . ഇന്നു രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണു താരം അംഗമായത്. തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കരും ഒപ്പമുണ്ടായിരുന്നു.
‘‘ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ. വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല. പക്ഷേ, അറിഞ്ഞിരിക്കുന്നതു നല്ലതാണ്. എനിക്കു തോക്ക് ലൈസൻസില്ല. ആലപ്പുഴയിൽ ഇത്ര കാര്യമായി റൈഫിൾ ക്ലബ് നടത്തുമ്പോൾ അതിൽ അംഗമാകുന്നതിൽ സന്തോഷം. സിനിമയിൽ വെടിവയ്പിനു പിന്തുണച്ച രൺജി പണിക്കരുടെ ചെറിയ സ്വാധീനവും ഇതിലുണ്ട്’’ – മമ്മൂട്ടി പറഞ്ഞു.
നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ‘ദ് പ്രീസ്റ്റ്’ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.മഞ്ജു വാരിയർ ആണ് ചിത്രത്തിൽ നായിക.
about mammootty
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...
മലയാള മിനിസ്ക്രീൻ ബിഗ്സ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. കഴിഞ്ഞ ജനുവരി 28നായിരുന്നു ഇരുവരും വിവാഹിതരായത്....
അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിൽ നിന്നു ലണ്ടനിലേക്കു പറന്നുയർന്ന എയർ ഇന്ത്യ വിമാനം തകർന്നുവീണ് തീ ഗോളമായി...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ...