Malayalam
ആ കാര്യത്തിൽ ഞാൻ വളരെ മോശമായിരുന്നു; ആദ്യ ചിത്രത്തെക്കുറിച്ച് ലിജോ ജോസ് പല്ലിശ്ശേരി!
ആ കാര്യത്തിൽ ഞാൻ വളരെ മോശമായിരുന്നു; ആദ്യ ചിത്രത്തെക്കുറിച്ച് ലിജോ ജോസ് പല്ലിശ്ശേരി!
ഇപ്പോൾ ലിജോ ജോസ് പല്ലിശ്ശേരി എന്ന പേര് മലയാളി പ്രേക്ഷകർക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്.പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന ചിത്രങ്ങൾ സമ്മാനിക്കുന്ന സംവിധായകൻ എന്ന ഒരു വിശേഷണം അദ്ദേഹത്തിന് കൊടുത്താൽ തെറ്റില്ല.ഇപ്പോളിതാ തന്റെ ആദ്യ ചിത്രത്തിന്റെ ചില ഓർമ്മകൾ പങ്കുവെക്കുകയാണ് മലയാളത്തിന്റെ ഹിറ്റ് ഫിലിം മേക്കര്‍.സിനിമയുടെ കഥ പറഞ്ഞു മതിപ്പുണ്ടാക്കുന്ന കാര്യത്തില്‍ താന്‍ ഒരുപാട് പിന്നിലാണെന്നും അത് കൊണ്ട് തന്നെ ആദ്യ സിനിമയുടെ കഥയുമായി കുറെ താരങ്ങളെ സമീപിച്ചെന്നും ഒടുവില്‍ ഇന്ദ്രജിത്ത് തന്നെ വിശ്വസിക്കാന്‍ തയ്യാറായത് കൊണ്ടാണ് ‘നായകന്‍’ എന്ന തന്റെ ആദ്യ സിനിമ സംഭാവിച്ചതെന്നും ലിജോ പറയുന്നു.
‘സിനിമ ഒരിക്കലും തിയററ്റിക്കലായി പഠിച്ചെടുക്കേണ്ടതാണെന്ന് എനിക്ക് തോന്നിയില്ല. അത് നമ്മുടെ ഉള്ളിലെ കാഴ്ചപാട് മാത്രമാണ്. ഒരാള്‍ കഥ പറയുമ്ബോള്‍ നമ്മുടെ മനസ്സില്‍ വരുന്ന ദൃശ്യങ്ങള്‍ സ്ക്രീനിലേക്ക് കൊണ്ട് വരിക തന്നെയാണ് സിനിമയില്‍ ചെയ്യേണ്ടത്. വേറെ ഒരാളുടെ കൂടെ നിന്നാല്‍ സിനിമയുടെ ടെക്നിക് നമുക്ക് പഠിക്കാന്‍ കഴിഞ്ഞേക്കും. ഒരു കാര്യം കഴിഞ്ഞു മറ്റെന്ത് ചെയ്യണമെന്ന രീതിയില്‍ സിനിമയുടെ ക്രമം മാത്രമേ മറ്റൊരാളുടെ കൂടെ നിന്നാലും ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പോയാലും നമുക്ക് പഠിക്കാനാകൂ. ഇത്തരം കാര്യങ്ങള്‍ ചിന്തിച്ചിട്ടൊന്നുമല്ല അന്ന് സിനിമ സംവിധാനം ചെയ്യാനായി ഇറങ്ങി പുറപ്പെട്ടത്. അതൊരു കൈവിട്ട കളിയായിരുന്നു.
എന്റെ ഒരു സുഹൃത്ത് ഉണ്ടായിരുന്നു അനൂപ്, ഒപ്പം പ്രവീണ്‍ എന്ന് പേരുള്ള മറ്റൊരാളും. അവരാണ് ‘നായകന്‍’ നിര്‍മ്മിച്ചത്. സാമ്ബത്തികമായും മറ്റും ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു പോയ സിനിമയാണത്. പിഎസ് റഫീഖിന്‍റെതായിരുന്നു കഥ.റഫീഖ് സിനിമയ്ക്കായി കഥ എഴുതിയിരുന്നു. എന്നെ ഒരു സുഹൃത്ത് കൊണ്ട് പോയി പരിചയപ്പെടുത്തി. സംസാരിച്ചു കഴിഞ്ഞപ്പോള്‍ എന്നെ കൊണ്ട് ചെയ്യിക്കാമെന്നു തീരുമാനിക്കുകയായിരുന്നു. അതില്‍ അഭിനയിക്കാന്‍ കുറെ വലിയ ആളുകളെ സമീപിച്ചു.
പക്ഷെ സിനിമ കഥ പറഞ്ഞു മറ്റൊരാളില്‍ മതിപ്പുണ്ടാക്കുന്ന കാര്യത്തില്‍ ഞാന്‍ വളരെ മോശമായിരുന്നു. ഇപ്പോഴും എന്റെ അവസ്ഥ അത് തന്നെയാണ്. ഞാന്‍ പറഞ്ഞാല്‍ കഥ ആര്‍ക്കും മനസ്സിലാവുമെന്ന് തോന്നുന്നില്ല. ഒടുവില്‍ ഇന്ദ്രജിത്താണ് എന്നെ വിശ്വസിക്കാന്‍ തയ്യാറായത്’.
2010-ൽ പുറത്തിറങ്ങിയ നായകൻ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. അദ്ദേഹത്തിന്റെ നാലാമത്തെ ചിത്രമായ ഡബിൾ ബാരൽ എന്ന പരീക്ഷണ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
about lijo jose pallissery
