തന്റെ പേരില്‍ അഡല്‍ട്ട് വീഡിയോകള്‍ ഷെയര്‍ ചെയ്യുന്ന യൂട്യൂബ്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കെതിരെ നടി കൊയ്ന മിത്ര. “ഇതൊരു ഫാന്‍ ക്ലബ് ആണെന്ന് തോന്നുന്നുണ്ടോ? ആരാധകര്‍ക്ക് എന്റെ പേരില്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും അപ്ലോഡ് ചെയ്യാന്‍ സാധിക്കും എന്നാണോ? ഈ അക്കൗണ്ടുകള്‍ എന്നെ അപകീര്‍ത്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവരുടെ മെയില്‍/ അക്കൗണ്ട് വിവരങ്ങള്‍, ബയോ എന്നിവ നോക്കൂ.
ഇത് കുറ്റകൃത്യമല്ലെങ്കില്‍ മറ്റെന്താണ്?” എന്ന് കോയ്ന ട്വിറ്ററില്‍ കുറിച്ചു.ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങാനായി തന്നോട് തന്റെ ട്വിറ്റര്‍ ഫോളോവേഴ്സ് ആവശ്യപ്പെട്ടിരുന്നു. ലോക്ഡൗണ്‍ ആയതിനാല്‍ കഴിഞ്ഞ മാസമാണ് താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായത്. ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങാന്‍ നോക്കിയപ്പോള്‍ തന്റെ പേരില്‍ 36.4 ലക്ഷം ഫോളോവേഴ്സ് ഉള്ള വ്യാജ അക്കൗണ്ട് കണ്ടതായും കൊയ്ന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
‘മുസാഫിര്‍’, ‘ഏക് കിലാഡി ഏക് ഹസീന’ എന്നീ ചിത്രങ്ങളിലൂടെയാണ് കൊയ്ന ശ്രദ്ധേയായത്. ഹിന്ദി ബിഗ് ബോസ് സീസണ് 13ലും കൊയ്ന മത്സരാര്‍ഥിയായിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...