Connect with us

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു!

Malayalam

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു!

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു!

ജനപ്രിയ നോവലിസ്റ്റ് സുധാകർ മംഗളോദയം അന്തരിച്ചു. സ്വന്തം വസതിയിൽ വെച്ച് വൈകിട്ട് ആറ് മണിയോടെ ആണ് മരണം സംഭവിച്ചത്. സുധാകര്‍ മംഗളോദയത്തിന് 72 വയസ്സായിരുന്നു. സംസ്‌ക്കാരം നാളെ രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പില്‍ നടക്കും. ജനപ്രിയ നോവലുകളിലൂടെ ഒരു കാലത്ത് മലയാള വായനക്കാരെ ആകര്‍ഷിച്ച എഴുത്തുകാരനാണ്.മംഗളം, മനോരമ തുടങ്ങിയ ആഴ്ചപ്പതിപ്പുകളിലാണ് അദ്ദേഹം കൂടുതലും എഴുതിയിരുന്നത്.നന്ദിനിയോപ്പോൾ, ചാരുലത, ചുറ്റുവിളക്ക്, പാദസരം, ചിറ്റ, നിറമാല തുടങ്ങിയ ജനപ്രിയ നോവലുകളുടെ രചയിതാവ്..

കരിയിലാകാറ്റുപോലെ, നന്ദിനി ഓപ്പോൾ തുടങ്ങിയ സിനിമകളുടെ കഥയും ഇദ്ദേഹത്തിന്റേതാണ്..
കുട്ടിക്കാലത്തു മനസ്സിൽ പതിഞ്ഞ ഒരുപാട് കഥാപാത്രങ്ങൾ നൽകിയ പ്രിയ എഴുത്തുകാരന് ആദരാഞ്ജലികൾ.
1985ല്‍ പുറത്തിറങ്ങിയ വസന്ത സേന, പ്രശസ്ത സംവിധായകന്‍ പി പത്മരാജന്റെ ഹിറ്റ് ചിത്രമായ കരിയിലക്കാറ്റ് പോലെ എന്നിവയ്ക്ക് കഥ എഴുതിയിട്ടുണ്ട്. സുധാകര്‍ പി നായര്‍ എന്ന പേരിലാണ് പത്മരാജന്‍ ചിത്രത്തിന് കഥ എഴുതിയത്. ചിറ്റ, പാദസരം, അവള്‍, വെളുത്ത ചെമ്പരത്തി, ഗാഥ, കുങ്കുമപ്പൊട്ട്, നീല നിലാവ്, പത്‌നി, തില്ലാന, ഈറന്‍ നിലാവ്, ചാരുലത, നന്ദിനി ഓപ്പോള്‍, ശ്യാമ, ഓട്ടുവള, നിറമാല, ചാരുലത, തുലാഭാരം, കുടുംബം, സുമംഗലി, നീലക്കടമ്പ്, ഗൃഹപ്രവേശം, കമല, ചുറ്റുവിളക്ക്, താലി, താരാട്ട് എന്നിങ്ങനെ നിരവധി നോവലുകള്‍ എഴുതിയിട്ടുണ്ട്.

about sudhakaran mangalodhayam

More in Malayalam

Trending

Recent

To Top