Malayalam Breaking News
അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായിക; കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിൽ ടോവിനോയ്ക്ക് ഒപ്പം ഇന്ത്യ ജാർവിസും
അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായിക; കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസിൽ ടോവിനോയ്ക്ക് ഒപ്പം ഇന്ത്യ ജാർവിസും
അമേരിക്കയിൽ നിന്നും മലയാള സിനിമയിലേക്കൊരു നായികയെ കൂടി ലഭിച്ചിരിക്കുന്നു. ടോവിനോയെ നായകനാക്കി ജിയോ ബേബിയുടെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന
കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്ൽ ടൊവിനോയുടെ നായികയായി എത്തുന്നത് അമേരിക്കൻ നടി ഇന്ത്യ ജാർവിസാണ്. രണ്ട് പെണ്കുട്ടികള്, കുഞ്ഞു ദൈവം എന്നീ ചിത്രങ്ങൾക്ക് ശേഷമാണ് ടോവിനോയെ നായകനാക്കി ചിത്രം ഒരുക്കുന്നത്
വിദേശ നായിക മലയാള സിനിമയിലേക്ക് എത്തിയതിന് പിന്നിലെ കാരണം തുറന്ന് പറയുകയാണ് സംവിധായകൻ ജിയോ ബേബി. ‘അമേരിക്കയിലെ കാസ്റ്റിംഗ് ഏജസികളുമായി സംസാരിച്ചിരുന്നെങ്കിലും ഇന്ത്യ പല കാരങ്ങൾകൊണ്ട് ഒഴിഞ്ഞു മാറുകയായിരുന്നു. തന്റെ സുഹൃത്ത് മാത്യുവിന്റെ സഹായത്തോടെയാണ് നായികയെ സിനിമയിൽ എത്തിച്ചത്. സിനിമയുടെ ഷൂട്ടിംഗിനായി ഇന്ത്യ ഒരുപാട് സഹകരിച്ചു. ഭക്ഷണ കാര്യങ്ങളായാലും,യാത്രകൾ ഏറെ ഉണ്ടായിട്ടും നന്നായി അഡ്ജസ്റ്റ് ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞുവെന്ന് ജിയോ പറയുന്നു
ഇത് ആദ്യമായാണ് ഇന്ത്യ ജാർവിസ് ഒരു മലയാളം ചിത്രത്തിൽ അഭിനയിക്കുന്നത്. ആക്ടിങ് സ്കൂളിൽ പഠിക്കുന്ന ഇന്ത്യ ഷോർട് ഫിലിമിലും അഭിനയിച്ച് വരുന്നു
അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഇന്ത്യയിലുടനീളം സംഘം 36 ദിവസമാണ് ഇവർ യാത്ര ചെയ്തത്.
നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.
തമിഴ് നാട്, കർണാടക, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ആയിരുന്നു പ്രധാനമായും ചിത്രീകരണം. ഹിമാലയത്തിലാണ് ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരിക്കുന്നത്. ജിയോ ബേബി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സിനു സിദ്ധാർഥ് ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്.
about kilometers and kilometers movie
