Malayalam Breaking News
വീണ കൂട്ടിതല്ലാൻ ശ്രമിക്കുന്നു വെന്ന് അമൃത സുരേഷ്; താക്കീത് നൽകി വീണ; പോര് മുറുകുന്നു ..
വീണ കൂട്ടിതല്ലാൻ ശ്രമിക്കുന്നു വെന്ന് അമൃത സുരേഷ്; താക്കീത് നൽകി വീണ; പോര് മുറുകുന്നു ..
ബിഗ് ബോസ് എപ്പിഡോഡുകൾ പകുതി ദിവസങ്ങൾ പിന്നിട്ടതോടെ പോര് മുറുകുകയാണ്. രണ്ട് ടീമുകൾ തമ്മിലുള്ള പടവെട്ടാന് പ്രേക്ഷകർ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കാണുന്നത്. ഇതുവരെ ഒറ്റക്ക് പോരാടിയ രജിത്ത് കുമാർ ഇപ്പോൾ ഒരു ടീമിന്റെ നേതാവാണ്. രജിത്ത് കുമാറിന്റെ നിർദേശമനുസരിച്ച് ചലിക്കാൻ തയാറായി രഘു സുജോ അമൃതം ഗമയ സഹോദരിമാരുമുണ്ട്. രണ്ടു ടീമുകൾ തമ്മിലുള്ള പോരായതുകൊണ്ടുതന്നെ ആരോപണങ്ങളും വാക്കേറ്റവും ദിനം പ്രതി മുറുകയും ചെയുന്നു. കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് അതിനൊരു ഉദാഹരണമാണ് പ്രേക്ഷകർക്ക് നൽകിയത്.
ബിഗ് ബോസ് കഴിഞ്ഞ ദിവസം നൽകിയ ടാസ്‌ക്കാണ് പ്രേശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ബിഗ് ബോസ് സമാധാനം നിലനിർത്താൻ ഹൗസിൽ നിന്നും പുറത്താക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്ന ഒരു മത്സരാർത്ഥിയെ തിരഞ്ഞെടുക്കണം മാത്രമല്ല അവരെ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമാക്കണം. അതോടൊപ്പം ബിഗ് ബോസിൽ നിന്നും പുറത്തായവരിൽ നിന്നും തിരിച്ചു വരണമെന്ന് മത്സരാർത്ഥി ആഗ്രഹിക്കുന്ന ഒരു വ്യക്തിയുടെ പേരും വെളിപ്പെടുത്തണം. എന്നാൽ പ്രേക്ഷകരും മറ്റ് മത്സരാർത്ഥികളും പ്രതീക്ഷിച്ചതുപോലെതന്നെ കൂടുതൽ പേരും പുറത്തുപോകണമെന്ന് തിരെഞ്ഞെടുത്ത മത്സരാർത്ഥി ഡോ.രജിത്ത് കുമാർ ആയിരുന്നു. തിരിച്ചു വരണമെന്ന് മത്സരാർഥികളിൽ കൂടുതൽ പേരും ആഗ്രഹിച്ചത് സുരേഷ് കൃഷ്‌ണനെ ആയിരുന്നു. മഞ്ജു പത്രോസിന്റെ പേരും ചിലർ തിരിച്ചു വരേണ്ടവരുടെ കുട്ടത്തിൽ വെളിപ്പെടുത്തി. ജസ്ല, സൂരജ് എന്നിവരുടെ പേരും നിർദേശത്തിൽ വന്നിരുന്നു. എന്നാൽ പുറത്തുപോകണമെന്ന് രജിത്ത് കുമാർ നിർദേശിച്ച പേര് ഫുക്രുവിൻറെയായിരുന്നു. മാത്രമല്ല തിരിച്ചു വരണമെന്ന് രജിത്ത് കുമാർ ആഗ്രഹിച്ച മത്സരാർത്ഥി പവൻ ആയിരുന്നു. തുടർന്ന് അലക്‌സാൻഡ്ര, അമൃത അഭിരാമി എന്നിവരും പുറത്തുപോകേണ്ടയാൾ ഫുക്രു എന്നായിരുന്നു വെളിപ്പെടുത്തിയത്. എന്നാൽ സുജോ പുറത്തുപോകേണ്ടയാൾ വീണ എന്നായിരുന്നു പറഞ്ഞത്.
ടാസ്ക്കിനു ശേഷം അഭിരാമി അമൃത സുജോ രജിത്ത് കുമാർ എന്നിവർ ചേർന്നു സംസാരിക്കുമ്പോൾ വീണ അവിടെയെത്തുകയായിരുന്നു. തുടർന്ന് രജിത്തിനോടായി എല്ലാവരും ചേർന്ന് തിരഞ്ഞെടുത്തതിൽ വിഷമമായോ എന്ന് ചോദിക്കുകയും ചെയ്തു. ഇതിനിടെ സഹോദരിമാരോടായി വീണ രജിത്തിനൊപ്പം ചേർന്നതിനെക്കുറിച്ച് അംസാരിക്കുന്നു . തുടർന്ന് ബിഗ് ബോസ്സിൽ എത്തിയപ്പോൾ തന്നെ ഗ്രുപ്പിസം അനുഭവപ്പെട്ടു എന്നും വീണ കൂട്ടിതല്ലാൻ ശ്രമിക്കുന്നു എന്നും അമൃത ആരോപിച്ചു. ഇത് കേട്ട് പ്രകോപിതയായ വീണ തിരിച്ച് അതിരൂക്ഷമായി പ്രതികരിക്കുന്നു. തുടർന്ന് തന്നോട് ഇത്തരത്തിൽ സംസാരിക്കരുതെന്നും തനിക്കത് ഇഷ്ട്ടമില്ല എന്നും പറഞ്ഞു വീണ അവിടെ നിന്നും പോകുന്നു. തുടർന്ന് വീണ ആര്യയുടെ അടുക്കലെത്തി തന്നെക്കുറിച്ചുള്ള ആരോപണത്തെക്കുറിച്ച് പറയുകയും കരയുകയും ചെയ്യുന്നു. തുടർന്ന് ആര്യ വീണയെ സമാധാനിപ്പിക്കുകയും ചെയ്യുന്നു.
ഏതായാലും സഹോദരിമാർ സൈലന്റ്റ് സോണിൽ നിന്നും മാറി പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു. ഇനി ഇവരുടെ മറ്റൊരു മുഖമാണോ പ്രേക്ഷകർ കാണുകയെന്ന് കാത്തിരുന്നു തന്നെ കാണാം. സഹോദരിമാർ കുടി ടീമിലേക്ക് ചേർന്നതോടെ രജിത്ത് കുമാർ കൂടുതൽ ശ്കതനായിരിക്കുന്നു . ഇനി രജിത്ത് നയിക്കുന്ന ടീം എങ്ങനെയൊക്കെ മറ്റുളവരെ അടിച്ച നിലം പരിശാക്കുമെന്നും കാത്തിരുന്ന് കാണാം. ഇനി എന്തൊക്കെ പൂരമാണ് ബിഗ് ഹൗസിൽ സംഭവിക്കുക എന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ.
big boss 2