Malayalam Breaking News
ചേട്ടൻ പോയതിന് ശേഷം സാമ്പത്തികാവസ്ഥ പരിതാപകരം; ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ ..
ചേട്ടൻ പോയതിന് ശേഷം സാമ്പത്തികാവസ്ഥ പരിതാപകരം; ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ ..
നാടൻപാട്ടിലൂടെയും അഭിനയ മികവിലൂടെയും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് കലാഭവൻ മണി. തന്റേതായ നാഴികക്കല്ലുകൾ കുറിക്കാൻ മലയാളക്കരയിൽ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയില് കലാഭവന് മണി എന്ന പ്രതിഭ ബാക്കിവച്ച് പോയത് ഹൃദയം തൊടുന്ന ഒട്ടേറെ കഥാപാത്രങ്ങളെയാണ്. സന്തോഷകരമായ ഈ കലാ ജീവിതത്തിനിടയിൽ ആയിരുന്നു എല്ലാവരെയും വേദനിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ മരണ വാർത്ത. ഈ ദുരൂഹ മരണത്തെ കുറിച് വലിയ തുമ്പൊന്നും ഇതുവരെ ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല
എല്ലാവരുടെയും സങ്കടങ്ങൾ ഏറ്റുവാങ്ങുകയും സഹായം നൽകുകയും ചെയ്യുന്ന മണിച്ചേട്ടൻന്റെ കുടുബത്തിന്റെ സാമ്പത്തിക അവസ്ഥ പരിതാപകരമാണെന്ന് കലാഭവൻ മണിയുടെ അനുജൻ ആർ.എൽ.വി രാമകൃഷ്‌ണൻ. സഹായം ചോദിച്ചെത്തുന്നവർക്ക് വാരിക്കോരി നൽകലാണ് മണിചേട്ടൻ
മണിയുടെ സഹോദരൻ എന്ന പ്രൗഡിയിൽ നിൽക്കാൻ പാടുപെടുകയാണെന്നും രാമകൃഷ്‌ണൻ പറഞ്ഞു. കേരളകൗമുദി ഫ്ളാഷ് മൂവിസിന് നൽകിയ അഭിമുഖത്തിലാണ് ആർ.എൽ.വി രാമകൃഷ്‌ണൻ മനസു തുറന്നത്.
‘പുറംലോകം കാണുന്നതല്ല ഞങ്ങളുടെ ജീവിതം. ചേട്ടൻ പോയതിനു ശേഷം ഞങ്ങൾ എങ്ങനെയാണ് ജീവിക്കുന്നതെന്ന് ആരും അറിയുന്നില്ല. പരിതാപകരമാണ് സാമ്പത്തികം. ഇനി എല്ലാം ഈശ്വരൻ നിശ്‌ചയിക്കട്ടെ. തറവാട് വീടിനു മുന്നിൽ കാണുന്ന ഇരുനില വീട് കണ്ട് തെറ്റിദ്ധരിച്ച് സഹായം ചോദിച്ച് ആളുകൾ അങ്ങോട്ടേക്ക് പോകാറുണ്ട്. ഒടുവിൽ ആ വീട്ടുകാർ ഗേറ്റു പൂട്ടി. ഞങ്ങളുടെ വീടും ചുറ്റുപാടും കാണുമ്പോൾ വന്നവർ അതിശയിക്കും. അപ്പോൾ ഞങ്ങളുടെ സാഹചര്യം ഓർത്ത് അവർ കരയും.
ചേട്ടന്റെ സ്വത്ത് മുഴുവൻ എന്റെ കൈയിലാണെന്ന് കരുതുന്നവരുണ്ട്. തെറ്റായ വിവരങ്ങൾ കേൾക്കുമ്പോൾ വിഷമമുണ്ട്. പോയ നാലു വർഷം കൊണ്ട് കുറേപേരുടെ തെറ്റിദ്ധാരണ മാറി’- രാമകൃഷ്‌ണൻ പറയുന്നു.
kalabhavan mani