News
ബിജെപി നേതാവ് നടി ഖുശ്ബു അറസ്റ്റിൽ; തടഞ്ഞത് സമരത്തിനു പോകുമ്പോള്‍
ബിജെപി നേതാവ് നടി ഖുശ്ബു അറസ്റ്റിൽ; തടഞ്ഞത് സമരത്തിനു പോകുമ്പോള്‍
Published on
നടി ഖുശ്ബു അറസ്റ്റിൽ. ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ േപാകുമ്പോഴാണ് അറസ്റ്റ് ചെയ്തത്. സമരത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച ഖുശ്ബു അടുത്തിടെയാണ് ബിജെപിയില്‍ ചേര്‍ന്നത്.
വിസികെ നേതാവിന്റെ മനുസ്മൃതി പരാമർശത്തിനെതിരെയാണ് സമരം. സ്ത്രീകളുടെ അഭിമാനം കാക്കാന്‍ അവസാനശ്വാസം വരെ പോരാടുമെന്നു ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. പൊലീസ് വാനില്‍ അനുയായികള്‍ക്കൊപ്പം ഇരിക്കുന്ന ചിത്രവും ഖുശ്ബു ട്വീറ്റ് ചെയ്തിട്ടുണ്ട്. സ്ത്രീസുരക്ഷയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി എപ്പോഴും പറയുമെന്നും അദ്ദേഹത്തിന്റെ പാതയില്‍ സഞ്ചരിക്കാനാണു ശ്രമിക്കുന്നതെന്നും ഖുശ്ബു പറഞ്ഞു. അതിക്രമങ്ങള്‍ക്കു മുന്നില്‍ മുട്ടുമടക്കില്ലെന്നും ഖുശ്ബു വ്യക്തമാക്കി.
about khushbu
Continue Reading
You may also like...
Related Topics:khushbu
