Connect with us

നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരേക്കും ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല, നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്; മകളുടെ പിറന്നാൾ ദിനത്തിൽ ഖുശ്ബു

Social Media

മലയാളികളുടെ ഇഷ്ട താരമാണ് ഖുശ്ബു. ഇളയ മകൾ അനന്ദിതയുടെ പിറന്നാൾ ആഘോഷ ചിത്രങ്ങളാണ് താരംസോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ ഷെയർ ചെയ്‌തിരിക്കുന്നത്.

“എന്റെ കുഞ്ഞ് ഇന്ന് ഒരു വലിയ കുട്ടിയാണ്. അവൾക്ക് 20 വയസ്സായിരിക്കുന്നു. പക്ഷെ എന്നും എന്റെ മനസ്സിൽ നീ കുഞ്ഞായിരിക്കും. ലോകത്തേയ്ക്കെത്താൻ നാല് ആഴ്ച കൂടിയിരിക്കെ വളരെ ധൃതിയിൽ ഇങ്ങേട്ടെയ്ക്കെത്തിയ ആ കൊച്ചു കുഞ്ഞ്. നീ എന്റെ മുഖത്ത് നോക്കി ചിരിച്ചതു മുതൽ ഇന്നുവരേക്കും ചിരി എന്നിൽ നിന്ന് മറഞ്ഞിട്ടില്ല. നിന്റെ പേര് പോലെ തന്നെ ഞങ്ങൾക്ക് സന്തോഷം മാത്രമാണ് നീ നൽകിയത്. അമ്മയും അപ്പയും നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എന്നും ഞങ്ങളുടെ കുട്ടി ബൊമ്മൈയായിരിക്കും” ഖുശ്‌ബു കുറിച്ചു.

അനന്ദിതയെ കൂടാതെ അവന്ദിക എന്നൊരു മകൾ കൂടിയുണ്ട് ഖുശ്ബു, സുന്ദർ ദമ്പതികൾക്ക്. ലണ്ടനിലെ ആക്റ്റിംഗ് സ്കൂളിൽ നിന്നും കോഴ്സ് പൂർത്തീകരിച്ചിരുന്നു അവന്ദിക. സിനിമയിലേക്കുള്ള അവന്ദികയുടെ എൻട്രിക്കായി കാത്തിരിക്കുകയാണ് ആരാധകർ. പടുത്തുയർത്താനാണ് മകൾ ആഗ്രഹിക്കുന്നതെന്നും അതിനാൽ മകളെ താനോ സുന്ദറോ എവിടെയും ശുപാർശ ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും ഖുശ്ബു പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Social Media

Trending