ഗുജറാത്തി ചലച്ചിത്രലോകത്ത് വസന്തം വിരിയിച്ച താരസഹോദരങ്ങളെ തൊട്ടടുത്തദിവസങ്ങളിൽ മരണം വിളിച്ചു. ഗായകനും സംഗീതസംവിധായകനുമായ മഹേഷ് കനോഡിയ(83) മരിച്ച് രണ്ടാംദിവസമായ ചൊവ്വാഴ്ച സൂപ്പർസ്റ്റാർ നരേഷ് കനോഡിയയും(77) മരണത്തിന് കീഴടങ്ങി.
മാസങ്ങളായി കിടപ്പിലായിരുന്ന മഹേഷ് ഞായറാഴ്ച ഗാന്ധിനഗറിലെ വസതിയിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് ഒരാഴ്ചയായി അഹമ്മദാബാദ് യു.എൻ. മേത്ത ആശുപത്രിയിൽ ചികിത്സയിലായിരുന്നു നരേഷ്. ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തെ മറ്റ് രോഗങ്ങളും അലട്ടിയിരുന്നു. രണ്ടുമക്കളിൽ ഹിതു കനോഡിയ ഗുജറാത്തി നടനും ഇദറിൽനിന്നുള്ള ബി.ജെ.പി. എം.എൽ.എ.യുമാണ്. ശവസംസ്കാരം കോവിഡ് നടപടികൾ പ്രകാരം പൂർത്തിയാക്കി.
മഹേഷ്-നരേഷ് എന്ന പേരിൽ 40 വർഷത്തോളം ഗുജറാത്തി സിനിമയിൽ നിറഞ്ഞുനിന്നവരായിരുന്നു കനോഡിയമാർ. മുന്നൂറിലേറെ സിനിമകളിൽ വേഷമിട്ട നരേഷ് ഗുജറാത്തി സിനിമയിലെ അമിതാഭ് ബച്ചൻ എന്നും അറിയപ്പെട്ടു. ജ്യേഷ്ഠനായ മഹേഷിനൊപ്പം മിക്ക സിനിമകളിലെയും സംഗീതസംവിധാനവും നിർവഹിച്ചു. അറിയപ്പെടുന്ന സ്റ്റേജ് പെർഫോർമർമാരുമായിരുന്നു ഇരുവരും. വേദികളിൽ ഗായികമാരുടെ സ്വരം മനോഹരമായി അനുകരിക്കുമായിരുന്നു മഹേഷ് കനോഡിയ.
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികർത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...