News
അമേരിക്കന്‍ ഗായകന് കെന്നി റോജേഴ്സ് അന്തരിച്ചു!
അമേരിക്കന്‍ ഗായകന് കെന്നി റോജേഴ്സ് അന്തരിച്ചു!
അമേരിക്കന്‍ ഗായകനും എഴുത്തുകാരനും അഭിനേതാവുമായ കെന്നി റോജേഴ്സ് അന്തരിച്ചു.81 വയസ്സുള്ള അദ്ദേഹം മരിച്ച വിവരം കുടുംബമാണ് പുറത്ത് വിട്ടത്. മരണ സമയത്ത് കുടുംബാംഗങ്ങള്‍ അടുത്തുണ്ടായിരുന്നു. കൊറോണവൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ ശവസംസ്കാരം സ്വകാര്യ ചടങ്ങായി നടത്താനാണ് തീരുമാനം. വെള്ളിയാഴ്ച രാത്രി 10.25നായിരുന്നു അന്ത്യം.
1970-കളിലും 1980-കളിലും സംഗീത രംഗത്തെ ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംപിടിച്ചിരുന്നു റോജേഴ്സിന്റെ ഗാനങ്ങള്‍. മൂന്ന് തവണ ഗ്രാമി പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്. 2015-ല്‍ അദ്ദേഹം വിടപറയല്‍ സംഗീത പര്യടനം ആരംഭിച്ചു. 2018 ഏപ്രിലില്‍ അദ്ദേഹം ആരോഗ്യ കാരണങ്ങളാല്‍ ആ പര്യടനം പകുതി വഴിയില്‍ അവസാനിപ്പിച്ചു.ആറു പതിറ്റാണ്ടുകളായി സംഗീതപ്രേമികളെ ഹരം കൊള്ളിക്കുന്ന സംഗീതജ്ഞന് ദ ഗ്യാംബ്ലര്‍, ലേഡി, ഐലന്റ്സ് ഇന്‍ ദ സ്ട്രീം തുടങ്ങിയ ആല്‍ബങ്ങളിലൂടെയാണ് പ്രശസ്തനായത്. .
about kenny rogers
