Bollywood
കരീനയുടെ ഫിറ്റ്നസ് രഹസ്യം അറിയണ്ടേ ?
കരീനയുടെ ഫിറ്റ്നസ് രഹസ്യം അറിയണ്ടേ ?
ബോളിവുഡിന്റെ ഗ്ലാമര്‍ ഐക്കണായ കരീന കപൂര്‍ തന്റെ ഫിറ്റ്നസ് രഹസ്യത്തെക്കുറിച്ച് പങ്കുവെക്കുകയാണ്. പ്രസവത്തോടെ അല്പം വണ്ണംവച്ചെങ്കിലും വീണ്ടും വര്‍ക്കൗട്ടുകളിലൂടെ ഡയറ്റ് പ്ലാനിലൂടെയും താരം തന്റെ ഫിറ്റ്നസ് നിലനിർത്തുന്നത്.മാത്രമല്ല ചില ഭക്ഷണ ക്രമീകരണങ്ങളിലും ശ്രദ്ധിക്കുന്നുണ്ടന്നാണ് താരം പറയുന്നത്.
ആരോഗ്യപരമായ ഭക്ഷണരീതിയാണ് കരീന പിന്തുടരുന്നത്. ജങ്ക് ഫുഡ് താരം പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റായ രുജിത ദിവേക്കറാണ് കരീനയുടെ സൈസ് സീറോയുടെ പിന്നില്‍. നാരങ്ങാനീര് പിഴിഞ്ഞ ചൂടുവെള്ളത്തോടെയാണ് കരീനയുടെ ഒരുദിനം ആരംഭിക്കുന്നത്.പ്രാതലിന് നിര്‍ബന്ധമായും ഉപ്പുമാവ് ഉണ്ടായിരിക്കും. ഉച്ചയ്ക്കും രാത്രിയും വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണം മാത്രമാണ് കരീന കഴിക്കുന്നത്. ചോറ് കരീനയ്ക്ക് ഏറെ ഇഷ്ടമുളള ഭക്ഷണമാണ്. ചപ്പാത്തിയും ദാലും സാലഡുമൊക്കെ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തും. സ്നാക്സിന് പകരം പ്രോട്ടീന്‍ ഷേക്കും പഴങ്ങളുമാണ് കരീന കഴിക്കുന്നത്.
രാത്രിയിലും ചപ്പാത്തിയും ദാലും വെജിറ്റബിള്‍ സൂപ്പുമൊക്കെയാണ് കഴിക്കാറുള്ളത്. ദിവസവും എട്ട് ഗ്ലാസ്സ് വെള്ളം കുടിക്കാനും കരീന ശ്രമിക്കാറുണ്ട്. ഒപ്പം വ്യായാമവും കരീന വളരെയധികം ശ്രദ്ധിക്കാറുണ്ട്.
about kareena kapoor
