Bollywood
ഗുഞ്ചന് സക്സേന: ദി കാര്‍ഗില്‍ ഗേള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി!
ഗുഞ്ചന് സക്സേന: ദി കാര്‍ഗില്‍ ഗേള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി!
Published on
നവാഗതനായ ശരണ്‍ ശര്‍മ ജാന്‍വി കപൂറിനെ നായികയാക്കി സംവിധാനം ചെയ്യുന്ന ഗുഞ്ചന് സക്സേന: ദി കാര്‍ഗില്‍ ഗേള്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രം നേരിട്ട് ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും. ചിത്രം നെറ്റ്ഫ്ലിക്സില്‍ ആണ് റിലീസ് ചെയ്യുക. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മുന്‍ ഇന്ത്യന്‍ വ്യോമസേന പൈലറ്റ് ഗുഞ്ചന് സക്സേനയുടെ ജീവചരിത്രമാണ് ഈ ചിത്രം.
നിഖില്‍ മല്‍ഹോത്ര, ശരണ്‍ ശര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രചിത അറോറ ആണ് സംഗീതം. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പങ്കജ് ത്രിപാഠി, അംഗദ് ബേഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗുഞ്ചന് സക്സേനയുടെ ചിത്രീകരണം 2018 ല്‍ ലക്നൗവില്‍ ആരംഭിച്ചു.
about janvi kappor
Continue Reading
You may also like...
Related Topics:janvi kapoor
