Actress
ഒരുപാട് കാലം ഞാൻ വളർന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല, അവൾ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് അടിവസ്ത്രത്തിന്റെയൊന്നും ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്; ജാൻവി കപൂർ
ഒരുപാട് കാലം ഞാൻ വളർന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല, അവൾ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് അടിവസ്ത്രത്തിന്റെയൊന്നും ആവശ്യമില്ലെന്നാണ് പറഞ്ഞിരുന്നത്; ജാൻവി കപൂർ
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മകൾ എന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് താരം. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കുട്ടികാലത്തെ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് ജാൻവി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജാൻവി അമ്മയെക്കുറിച്ചുള്ള ഓർമകളെ കുറിച്ച് സംസാരിച്ചത്.
ആദ്യമായി അടിവസ്ത്രങ്ങൾ അമ്മയാണോ അച്ഛനാണോ വാങ്ങി നൽകിയതെന്ന ചോദ്യത്തിനാണ് ജാൻവിയുടെ മറുപടി. അമ്മയാണ് അത് ചെയ്തത്. ഒരുപാട് കാലം ഞങ്ങൾ വളർന്നുവെന്ന് അമ്മ അംഗീകരിച്ചിരുന്നില്ല. അവൾ ഒരു കൊച്ചുകുട്ടിയാണ്. അവൾക്ക് ഇതിന്റെ ആവശ്യമൊന്നുമില്ല എന്നായിരുന്നു അമ്മ പറഞ്ഞത്.
പക്ഷെ എന്റെ മനസ്സിൽ അത് വേണമെന്നാണ് തോന്നുന്നത് എന്ന് ഞാൻ അമ്മയോട് പറയും. ഞാൻ ജനിച്ചതിന് ശേഷം അമ്മ കരിയർ ഉപേക്ഷിച്ചു. എന്നാൽ ഞങ്ങൾ വലുതായപ്പോൾ ജോലിയിലേയ്ക്ക് മടങ്ങാൻ അച്ഛൻ അമ്മയെ പ്രോത്സാഹിപ്പിച്ചു. ഒരുപാട് കാലം ജോലി ചെയ്തു ഇനി ചെയ്യുന്നില്ലെന്നാണ് പറഞ്ഞത്.
എന്നാൽ അമ്മയോട് ജോലിയിൽ സന്തോഷം കണ്ടെത്താനും കുട്ടികൾ ഇപ്പോൾ വളർന്നു അവരെ ഞാൻ നോക്കിക്കോളാം എന്നും അച്ഛൻ പറഞ്ഞു. ഞാൻ അവരെ നോക്കാം. സ്കൂളിൽ ഞാൻ അവരുടെ കൂടെ നിൽക്കാം. വെക്കേഷൻ ഒക്കെ ഞാൻ നോക്കിക്കോളാം. നിനക്ക് ഈ സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യൂ. ഞങ്ങൾ എല്ലാവരും കൂടെ വരും എന്നാണ് അച്ഛൻ പറഞ്ഞത് എന്നാണ് ജാൻവി പറഞ്ഞത്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്തകൾ പുറത്തതെത്തിയത്. ദിവസങ്ങൾക്ക് ശേഷം താരം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുകയും ചെയ്തിരുന്നു. അവൾ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നാണ് പിതാവ് ബോണി കപൂർ മാധ്യമങ്ങളോട് പറഞ്ഞത്. താരം ഇപ്പോൾ സഹോദരി ഖുഷി കപൂറിന്റെയും കാമുകൻ ശിഖർ പഹാരിയയുടെയും സംരക്ഷണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉൽജ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ത്യൻ ഫോറിൽ സർവീസിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി കമ്മിഷണറായ സുഹാന ഭാട്ടിയയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുക. മിസ്റ്റർ ആൻഡ് മിസിസ് മാഹിയാണ് താരത്തിന്റേതായി അവസാനമായി പുറത്തെത്തിയത്.