Actress
കടുത്ത ഭഷ്യവിഷബാധ; നടി ജാൻവി കപൂർ ആശുപത്രിയിൽ
കടുത്ത ഭഷ്യവിഷബാധ; നടി ജാൻവി കപൂർ ആശുപത്രിയിൽ
ബോളിവുഡ് പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെ മകൾ എന്ന നിലയിലും നടിയെന്ന നിലയിലും ശ്രദ്ധേയയാണ് താരം. സോഷ്യൽ മീഡിയയിൽ നടിയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ജാൻവി കപൂറിനെ ആശുപത്രിയിൽ ആണെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്.
കടുത്ത ഭഷ്യവിഷബാധയെ തുടർന്നാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ. താരത്തിന്റെ അച്ഛനും നിർമാതാവുമായ ബോണി കപൂർ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ ജാൻവിയുടെ അവസ്ഥ ഭേദപ്പെട്ടെന്നും രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രി വിടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ദേശിയ മാധ്യമത്തോട് അദ്ദേഹം പ്രതികരിച്ചു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ആനന്ത് അംബാനി- രാധിക മെർച്ചന്റ് വിവാഹത്തിന് പങ്കെടുക്കാനെത്തിയ ജാൻവിയുടെ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗോൾഡൻ ലെഹങ്ക അണിഞ്ഞാണ് വിവാഹത്തിന് ജാൻവി കപൂർ എത്തിയത്. സ്വർണ്ണ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ച ബ്രലെറ്റ് ബ്ലൗസായിരുന്നു ജാൻവി അണിഞ്ഞിരുന്നത്. ബ്രലെറ്റ് ബ്ലൗസ് പൂർണ്ണമായും സ്വർണ്ണ ടെമ്പിൾ ആഭരണങ്ങൾ കൊണ്ട് നിർമ്മിച്ചതാണ്. വിലയേറിയ മരതകം, മാണിക്യ കല്ലുകൾ തുടങ്ങിയവയും ഇവ ഡിസൈൻ ചെയ്യാൻ ഉപയോഗിച്ചിട്ടുണ്ട്.
താരം ധരിച്ചിരുന്നത് ഫാൽഗുനി ഷെയ്ൻ പീക്കോക്കിൻറെ കസ്റ്റം-മെയ്ഡ് ലെഹങ്കയാണ്. കല്ലുകൾ പതിച്ച ചോക്കർ നെക്ലസും അതിനിണങ്ങുന്ന വലിയ ഹാങ്ങിങ് കമ്മലുമാണ് ജാൻവി അണിഞ്ഞിരുന്നത്. ഈ ചിത്രങ്ങൾ ജാൻവി തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. അമി പട്ടേൽ ആണ് സ്റ്റൈലിസ്റ്റ്.
അതേസമയം, ഫൽജ ആണ് താരത്തിന്റെ പുതിയ ചിത്രം. ഇന്ത്യൻ ഫോറിൽ സർവീസിലെ ഏറ്റവും പ്രായംകുറഞ്ഞ ഡെപ്യൂട്ടി കമ്മിഷണറായ സുഹാന ഭാട്ടിയയുടെ കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ചിത്രം തിയറ്ററിലെത്തുക. മിസ്റ്റർ ആൻഡ് മിസിസ് മാഹിയാണ് താരത്തിന്റേതായി അവസാനമായി പുറത്തെത്തിയത്.
