Malayalam
മൂന്ന് ഉറച്ച തീരുമാനവുമായി ദുല്‍ഖര്‍ സല്മാന്;ഈ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് വെളിപ്പടുത്തി താരം!
മൂന്ന് ഉറച്ച തീരുമാനവുമായി ദുല്‍ഖര്‍ സല്മാന്;ഈ കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാണെന്ന് വെളിപ്പടുത്തി താരം!
ദുൽഖർ സൽമാൻ എന്ന നടനെ മലയാളികൾക്ക് ഇഷ്ടം മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ അല്ല . പകരം അദ്ദേഹത്തിന്റെ അഭിനയത്തിന്റെ റേഞ്ച് ആണ് . ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡിൽ പോലും സാന്നിധ്യം അറിയിക്കാൻ ദുൽഖർ സൽമാന് സാധിച്ചു . എന്നാൽ ബോളിവുഡിൽ ദുൽഖർ സൽമാന് കിട്ടിയ രണ്ടാമത്തെ ചിത്രം സോയ ഫാക്ടർ വലിയ പ്രതീക്ഷയിലാണ് തിയേറ്ററിൽ എത്തിയത് .മലയാള സിനിമയുടെ യൂത്ത് ഐക്കൺ ആണ് ദുൽഖർ സൽമാൻ.ഏറെ ആരാധകരാണ് താരത്തിനുള്ളത്.മലയാള സിനിമയിൽ മാത്രമല്ല ഇപ്പോൾ ബോളിവുഡിലും താരമാണ് ദുൽഖർ.ഈ ഇടയാണ് താരം ബോളിവുഡിലും താരമായി മാറിയത്.ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിച്ചത്.താരത്തിന്റെ വാർത്തകളും ചിത്രങ്ങളും ഒക്കെ തന്നെ വളരെ വേഗത്തിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുള്ളത്.
ഏറെ കാലത്തിന് ശേഷം ദുല്‍ഖര്‍ അഭിനയിച്ച മലയാളത്തിലൊരു ചിത്രം റിലീസ് ചെയ്തത് ഈ വര്‍ഷമായിരുന്നു. തന്റെ സിനിമാ ജീവിതത്തില്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്ത ചില കാര്യങ്ങള്‍ രാജീവ് മസന്ദിന് നല്കിയ അഭിമുഖത്തില്‍ താരം തുറന്ന് സംസാരിച്ചിരിക്കുകയാണ്.
അടുത്ത സുഹൃത്തുക്കളോ കുടുംബ സുഹൃത്തുക്കളോ വലിയ സംവിധായകന്മാരോ ഒക്കെയായിട്ട് ഈ തീരുമാനങ്ങളുടെ പേരില്‍ എതിര്‍ക്കേണ്ടി വന്നിട്ടുണ്ട്. താന്‍ റീമേക്ക് സിനിമകള്‍ ചെയ്യില്ലെന്നുള്ളതാണ് ദുല്‍ഖറിന്റെ ഒന്നാമത്തെ തീരുമാനം. അതുപോലെ തന്നെ ബൈലിംഗ്വല്‍ സിനിമ ചെയ്യാനില്ലെന്നും താരം പറയുന്നു.
മൂന്നാമത്തെ കാര്യം ദുല്‍ഖറിന്റെ പിതാവും മലയാള സിനിമയുടെ മെഗാസ്റ്റാറുമായ മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ തുടര്‍ഭാഗമോ മുന്‍ഭാഗമോ ആയി ഒരു സിനിമ വരികയാണെങ്കില്‍ അതില്‍ അഭിനയിക്കില്ലെന്നതാണ്. മലയാളത്തിലെ ഒരു പ്രദേശിക സിനിമ തമിഴ് പതിപ്പായി ചെയ്യുക ഗുണകരമാകില്ല. രണ്ട് ഇടങ്ങളിലെയും സംസ്കാരവും രീതിയുലം ഒരുപോലെയല്ല.
വാപ്പിച്ചി ചെയ്ത സിനിമകളുടെ റീമേക്ക് ചെയ്യുന്ന കാര്യത്തിലും സീക്വലിന്റെ കാര്യത്തിലും ഫൈറ്റ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു. നിലവില്‍ ശ്രീനാഥ് രാജേന്ദ്രന് സംവിധാനം ചെയ്യുന്ന കുറുപ്പ് എന്ന സിനിമയുടെ ചിത്രീകരണ തിരക്കുകളിലാണ് ദുല്‍ഖര്‍.
about dulquar salman
