Malayalam
‘ഡോ. 56′ ൽ സിബിഐ ഓഫീസറാകാൻ പ്രിയാമണി!
‘ഡോ. 56′ ൽ സിബിഐ ഓഫീസറാകാൻ പ്രിയാമണി!
മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സജീവ സാന്നിധ്യ മാറിയിച്ചുകൊണ്ടിരിക്കുന്ന നടിയാണ് പ്രിയാമണി.ഒരുപാട് സിനിമകളൊന്നും മലയാളത്തിന് സമ്മാനിച്ചിട്ടില്ലങ്കിലും ചെയ്തിട്ടുള്ളവയൊക്കെ മലയാളികൾ ഏറ്റെടുത്തിരുന്നു.ഇപ്പോളിതാ പ്രിയാമണിയുടെ ഏറ്റവും പുതിയ ചിത്രത്തിനെക്കുറിച്ചുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.രാജേഷ് ആനന്ദ് ലീല ഒരുക്കുന്ന ‘ഡോ. 56’ എന്ന് പേരിട്ട ചിത്രത്തില്‍ സിബിഐ ഓഫീസറായാണ് പ്രിയാമണി എത്തുന്നത്. തമിഴിലും കന്നഡയിലുമായി ഒരുക്കുന്ന ചിത്രം സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ത്രില്ലറായാണ് ഒരുക്കുന്നത്.
ചിത്രത്തില്‍ പുതുമുഖ താരം പ്രവീണ്‍ റെഡ്ഡി ആകും നായകനായെത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രവീണ്‍ റെഡ്ഡി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്. ചിത്രത്തിന്റെ കഥ കേട്ട് പ്രിയാമണി പെട്ടെന്ന് തന്നെ സമ്മതിക്കുകയും ചെയ്‌തെന്ന് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
റാണാ ദഗുബതി നായകനായി എത്തുന്ന ‘വിരതപര്‍വ്വം 1992’വിലും പ്രിയാമണി എത്തുന്നുണ്ട്. ‘നാന്ന പ്രകാര’, ‘പതിനെട്ടാം പടി’ എന്നിവയാണ് പ്രിയമണിയുടെ ഒടുവില്‍ പുറത്തെത്തിയ ചിത്രങ്ങള്‍.
priyamani latest movie