Malayalam
ഈ സന്തോഷ നിമിഷത്തിൽ നിങ്ങളും ഒപ്പം ഉണ്ടായിരിക്കണം; സന്തോഷം പങ്കുവെച്ച് പേളി!
ഈ സന്തോഷ നിമിഷത്തിൽ നിങ്ങളും ഒപ്പം ഉണ്ടായിരിക്കണം; സന്തോഷം പങ്കുവെച്ച് പേളി!
റിയാലിറ്റി ഷോകളിൽ അവതാരകയായി എത്തി പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പേളി മാണി.
എന്നാൽ പിന്നീട് ഏഷ്യാനെറ്റിലെ ബിഗ് ബോസിലൂടെയാണ് പേളി മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത്. സാമൂഹ്യമാധ്യമങ്ങളിൽ സജീവമായ പേളി തന്റെ പുതിയ പുതിയ വിശേഷങ്ങൾ ആരാധകരോട് പങ്കുവെക്കകരുമുണ്ട്.ഇപ്പോളിതാ താരത്തിന്റെ ഒരു പുതിയ സംരംഭത്തെക്കുറിച്ചതാണ് സോഷ്യൽ മീഡിയയിൽ ചർച്ച.തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് പേളി തന്റെ പുതിയ നീക്കത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത് പേളി.ഇൻ എന്ന പേരിൽ പുതിയ വെബ്സൈറ്റാണ് പേളി മാണി ആരംഭിക്കുന്നത്.
നവംബർ 15നാണ് www.pearle.in എന്ന പേരിലുള്ള ഓൺലൈൻ ഷോപ്പിന് തുടക്കമാകുന്നത്.സ്റ്റോറിലുള്ള ശേഖരം എല്ലാവർക്കും മുമ്പിൽ എത്തിക്കുന്നതിൽ താൻ വളരെയധികം ആവേശഭരിതയാണെന്നും പേളി മാണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.പേളിയും ശ്രീനീഷും ഇപ്പോൾ മലയാളക്കരയുടെ ഇഷ്ട ജോഡികളാണ്.ഇവർക്ക് ധാരാളം ഫാൻസ് അസോസിയേഷനുമുണ്ട്.പേളീഷ് എന്നാണ് പേരിട്ടിരിക്കുന്നത്.വിവാഹത്തിനു ശേഷം പേളി വളരെ സന്തോഷത്തിലാണ്.”ദ ലാസ്റ്റ് സപ്പർ” എന്ന സിനിമയിലാണ് ആദ്യമായി പേളി നായികാവേഷം ചെയ്യുന്നത്. ആ സിനിമയിൽ ഒരു അറബിക് ഗാനവും ആലപിച്ചു. മഴവിൽ മനോരമ ചാനലിലെ ഏറെ ജനപ്രീതിയാർജ്ജിച്ച റിയാലിറ്റി ഷോ ആയ ഡി 4 ഡാൻസിലെ അവതാരകരിൽ ഒരാളായാണ് പേളി ആദ്യം മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്.
pearle talks about her new beginning