Malayalam
എട്ടാം ക്ലാസിൽ നാല് വിഷയങ്ങളിൽ താൻ തോറ്റിട്ടുണ്ട്!
എട്ടാം ക്ലാസിൽ നാല് വിഷയങ്ങളിൽ താൻ തോറ്റിട്ടുണ്ട്!
വാപ്പച്ചി ഷൂട്ടിംഗ് തിരക്കിലായതിനൽ ഉമ്മച്ചിയാണ് പഠന കാര്യങ്ങൾ നോക്കുന്നത്. മാർക്ക് വാങ്ങണമെന്നോ ഫസ്റ്റ് വാങ്ങണമെന്നോ ഒന്നും വാപ്പച്ചി വന്ന് പറഞ്ഞിട്ടില്ല, എട്ടാം ക്ലാസിൽ നാല് വിഷയങ്ങളിൽ താൻ തോറ്റിട്ടുണ്ടെന്ന് ദുൽഖർ.
ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ..
അത്യാവശം അധ്യാപകരുടെ നോട്ടപ്പുളളി ആയിരുന്നു ഞാൻ. സിലബസ് ഒക്കെ ടഫ് ആകും. പരീക്ഷ വളരെ ബുദ്ധിമുട്ടാകും. അങ്ങനെ ഞാനും തോറ്റിട്ടുണ്ട്. വീട്ടിൽ വന്ന് പറയും, ഉമ്മാ…ഞാൻ മാത്രമല്ല, ക്ലാസിൽ കുറെപ്പേർ തോറ്റിട്ടുണ്ട് എന്നൊക്കെ. ഉമ്മച്ചി എന്നെ കുത്തിയിരുത്തി പഠിപ്പിക്കും.
പണിഷ്മെന്റ് എന്നുവെച്ചാൽ എന്നെ വേറൊന്നിനും വിടില്ല. എട്ടാം ക്ലാസ്, ഒൻപതാം ക്ലാസ് വരെയും എനിക്ക് ടോയ്സ് കാർ ഇഷ്ടമായിരുന്നു. അതൊന്നും വാങ്ങിത്തരില്ല എന്ന് പറയും. ഇങ്ങനെ ക്ലാസിൽ തോൽക്കാനാണെങ്കിൽ ഇതെല്ലാം എന്തിനാണ് വാങ്ങിത്തരുന്നത് എന്ന ലൈൻ. അപ്പോൾ എനിക്ക് കുറ്റബോധം വരും. എട്ടാംക്ലാസിൽ ഞാൻ നാല് വിഷയങ്ങളിൽ തോറ്റിട്ടുണ്ട്. അപ്പോഴൊക്കെ ഉമ്മച്ചിയുടെ വാക്കുകൾ ഓർമ്മ വരും. എനിക്ക് ഉമ്മച്ചിയെ നിരാശപ്പെടുത്തുന്നത് ഇഷ്ടമല്ലായിരുന്നു. അതിനുശേഷം ഞാനൊരു വിഷയത്തിലും തോറ്റിട്ടില്ല.
about dhulqar salman
