News
നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു!
നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു!
Published on
കൊളമ്ബിയന് നടിയും മോഡലുമായ ഡെന്ന ഗാര്‍ഷ്യക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
താരത്തിന് ജനുവരിയില്‍ പനി വന്ന് ആശുപത്രിയില്‍ പ്രവേശിച്ചപ്പോള്‍ ഡെങ്കി സ്ഥിരീകരിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെ നടിയ്ക്ക് സീക്കയും പിടിപ്പെട്ടു. സീക്ക ഭേദമായപ്പോള്‍ ചിക്കുന്‍ ഗുനിയയും പിടിപ്പെട്ടു. ഇതില്‍ നിന്നൊക്കെരോഗമുക്തി നേടിയ താരം ജോലിയുടെ ഭാഗമായി സ്പെയിനില്‍ പോയിരുന്നു. അവിടെ നിന്നാണ് ഇപ്പോള്‍ കോവിഡും പകര്‍ന്നതെന്ന് കരുതുന്നു.
കോവിഡ് ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയ മാര്‍ച്ച് മുതല്‍ താന്‍ സമ്ബര്ക്കവിലക്കിലായിരുന്നുവെന്ന് താരം പറയുന്നു. ഇതിന് തൊട്ടുപിന്നാലെ നടത്തിയ പരിശോധനയിലാണ് കോവിഡ് ഫലം പോസിറ്റീവായതെന്നും കഴിഞ്ഞ മൂന്ന് പരിശോധനയിലും ഫലം പോസ്റ്റീവാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
about denna galsha
Continue Reading
You may also like...
Related Topics:news
