Malayalam
ചങ്കൂറ്റവും ദയയും ദീപികയ്ക്ക് ഉണ്ട്; ദീപികയെയും ഛപാക്കിനെയും പിന്തുണച്ച് അമല്‍ നീരദ്
ചങ്കൂറ്റവും ദയയും ദീപികയ്ക്ക് ഉണ്ട്; ദീപികയെയും ഛപാക്കിനെയും പിന്തുണച്ച് അമല്‍ നീരദ്
ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ മുഖംമൂടി സംഘം നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് സിനിമ മേഖലയിൽ നിന്ന് നിരവധി പേരാണ് പിന്തുണ അറിയിച്ച് രംഗത്ത് എത്തിയത് . ജെഎൻയുവിൽ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി കഴിഞ്ഞ ബോളിവുഡ്താരം ദീപിക പദുകോൺ എത്തിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ നടിക്കെതിരെ പലരും രംഗത്ത് എത്തി . ദീപികയുടെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി വന്നതാണെന്നും ഇതിലൂടെ ജനശ്രദ്ധ പിടിച്ചു പറ്റാമെന്നുമാണ് സന്ദീപ് ജി വാരിയർ ഫേസ്ബുക്കിൽ കുറിച്ചു
അതെ സമയം ദീപിക പദുകോണിന്റെ സിനിമകൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ് തജീന്ദർ പാൽ സിങ് ബഗ്ഗ. “തുക്ടെ-തുക്ടെ സംഘത്തെ പിന്തുണച്ചതിന് ദീപികയുടെ സിനിമകൾ ബഹിഷ്കരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു,” ബഗ്ഗ ട്വീറ്റ് ചെയ്തു. ഇപ്പോൾ ഇതാ ദീപിക പദുകോണിനും ഛപാക്കിനും പിന്തുണ അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായനും നിര്‍മ്മാതാവുമായി അമല്‍ നീരദ്.
സമരം നടക്കുന്ന സബര്‍മതി ധാബയിലാണ് ദീപിക എത്തിയത് . പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചിലവായിച്ചതിന് ശേഷമാണ് മടങ്ങിയത്.വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്റ് ഐഷ ഘോഷ്, മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ എന്നിവരോട് സംസാരിച്ചു.
ഛപാക്കിന്റെ റിലീസിന് മുന്നോടിയായി, മേഘ്ന ഗുൽസറിനും ദീപിക പദുക്കോണിനും എന്റെ ഹൃദയപൂര്‍വ്വമായ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഈ രണ്ട് സ്ത്രീകളുടെയും ഒരു വലിയ ആരാധകനാണ് ഞാൻ. ‘തല്‍വാര്‍’ എന്ന ചിത്രം അതിന്റെ ബ്രില്ല്യന്‍സ് കൊണ്ട് സ്നേഹം പിടിച്ചു പറ്റുന്നുണ്ടെങ്കില്‍, ‘റാസി’യോളം എന്നിലെ ദേശസ്നേഹിയെ ഇത്രമേല്‍ തിരിച്ചറിയാന്‍ സഹായിച്ച മറ്റൊരു ചിത്രം ഓർമിക്കാൻ കഴിയുന്നില്ല. ദീപികയുടെ സിനിമകള്‍ പിന്തുടരുന്ന ആളാണ് ഞാന്‍. ‘ഓം ശാന്തി ഓം’ മുതൽ ‘പിക്കു’ വരെ എല്ലാം ചിത്രങ്ങളും എനിക്ക് വളരെയധികം ഇഷ്ടമാണ്. ‘ദം മാരോ ദം,’ ‘റാബ്ത’ എന്നീ സിനിമകളിൽ അതിഥിയായി എത്തിയതുൾപ്പടെ എനിക്കിഷ്ടമാണ്.
വിഷാദരോഗവുമായുള്ള പോരാട്ടങ്ങളെക്കുറിച്ച് തുറന്ന് സംസാരിച്ചത്, മറ്റുള്ളവരെ രോഗത്തെക്കുറിച്ച് മനസിലാക്കുന്നതിനും തിരിച്ചറിയുന്നതിനും പ്രചോദിപ്പിച്ചപ്പോൾ, അവരുടെ ആരാധകനായതിൽ ഞാൻ അഭിമാനം കൊണ്ടു. ഒരു നിർമ്മാതാവ് അല്ലെങ്കിൽ സംവിധായകൻ എന്നനിലയിൽ, ആദ്യമായി നിർമ്മിക്കുന്ന ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പ് ജെഎൻയു വിദ്യാർത്ഥികളോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് പ്രതിഷേധത്തിൽ പങ്കെടുക്കാൻ എടുത്ത തീരുമാനം അവര്‍ക്ക് എളുപ്പമായിരുന്നിരിക്കില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. അതിന് ചങ്കൂറ്റവും ദയയും വേണം! സിനിമ ഇഷ്ടപ്പെടുന്ന എല്ലാവരും തിയേറ്ററുകളിലേക്ക് പോയി ഈ വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ‘ഛപാക്ക്’ കാണണമെന്നും ഞാൻ അഭ്യർത്ഥിക്കുന്നു,”- അമല്‍ നീരദ് ഫേസ്ബുക്കില്‍ കുറിച്ചു.
about deepika padukone
