Connect with us

ആദ്യം ക്രോണിക് ബാച്‌ലര്‍ ആണെന്ന് പറഞ്ഞു,ഇപ്പോൾ പറയുന്നു ഭാര്യയും കുഞ്ഞും മരിച്ചു പോയന്ന്,ഇതിൽ ഏതാണ് സത്യം;ബിഗ്‌ബോസിൽ പൊട്ടിത്തെറി!

Malayalam

ആദ്യം ക്രോണിക് ബാച്‌ലര്‍ ആണെന്ന് പറഞ്ഞു,ഇപ്പോൾ പറയുന്നു ഭാര്യയും കുഞ്ഞും മരിച്ചു പോയന്ന്,ഇതിൽ ഏതാണ് സത്യം;ബിഗ്‌ബോസിൽ പൊട്ടിത്തെറി!

ആദ്യം ക്രോണിക് ബാച്‌ലര്‍ ആണെന്ന് പറഞ്ഞു,ഇപ്പോൾ പറയുന്നു ഭാര്യയും കുഞ്ഞും മരിച്ചു പോയന്ന്,ഇതിൽ ഏതാണ് സത്യം;ബിഗ്‌ബോസിൽ പൊട്ടിത്തെറി!

ബിഗ് ബോസ് സീസൺ 2 മൂന്നുദിവസം പിന്നിടുമ്പോൾ ശാന്തമായ അന്തരീക്ഷമൊക്കെ മാറി ചൂടുപിടിക്കുകയാണ് പരിപാടി . കഴിഞ്ഞ ദിവസം ഡോ.രജിത് കുമാര്‍ ഷോയിലൂടെ അദ്ദേഹം വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. എന്നാൽ ആ സംഭവം ഇപ്പോൾ ബിഗ്‌ബോസിനകത്തും പുറത്തും ചർച്ചകൾക്ക് വഴിതെളിക്കുകയാണ്. ഭാര്യയുടെ അബോര്‍ഷനെ കുറിച്ചും മരണത്തെ കുറിച്ചുമൊക്കെയായിരുന്നു രജിത് കുമാര്‍ മനസ് തുറന്നത്.
ഫെബ്രുവരി 12-ാം തിയതി വിവാഹതരായ രജിത്തിനെയും ഭാര്യയേയും തേടി ഏപ്രില്‍ ആദ്യ ആഴ്ചയില്‍ ഒരു കുഞ്ഞ് വരാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്തയെത്തി. എന്നാല്‍ ഈ സമയവും ഭാര്യയുടെ മുഖത്ത് സന്തോഷമില്ലായിരുന്നെന്നാണ് രജിത് പറയുന്നത്.

‘ബ്ലീഡിങ് ടെന്‍ഡന്‍സി ഉള്ളതുകൊണ്ടുതന്നെ ഭാര്യയ്ക്ക് പൂര്‍ണ വിശ്രമം വേണമെന്നായിരുന്നു നിര്‍ദേശം. മെയ് ആദ്യ ആഴ്ചയിലായിരുന്നു ഞാന്‍ ഏറ്റെടുത്ത കല്യാണം നടക്കുന്നത്. ഗുരുവായൂരാണ് കല്യാണം. തിരുവനന്തപുരത്തുനിന്ന് എത്തേണ്ടതുകൊണ്ടുതന്നെ തലേദിവസം ഉച്ചയ്‌ക്കെങ്കിലും ഇറങ്ങണം. ഞാന്‍ ഒരുങ്ങി ഇറങ്ങാന്‍ തയ്യാറായപ്പോഴാണ് ‘ചേട്ടന്‍ പോകണ്ട’ എന്ന് അവള്‍ പറയുന്നത്. ഞാന്‍ കൊടുത്ത വാക്ക് പാലിക്കണ്ടേ എന്ന് പറഞ്ഞ് കാര്യം മനസ്സിലാക്കാന്‍ ശ്രമിച്ചു. അപ്പോഴും എന്റെ ബന്ധുക്കളല്ലേ ചേട്ടന്‍ പോകണ്ട എന്ന വാശിയായിരുന്നു അവള്‍ക്ക്. ഒടുവില്‍ ഞാന്‍ പോകുമെന്ന് ഉറപ്പായപ്പോള്‍ അവള്‍ ഇട്ടിരുന്ന ബ്രൗണ്‍ നൈറ്റി പൊക്കിയിട്ട് എന്നോട് പറഞ്ഞു, ‘ എന്നാല്‍ ഇതുംകൂടി കണ്ടിട്ട് പൊക്കോ’ എന്ന്. എന്റെ കുഞ്ഞ് അവളുടെ തുടയിലൂടെ ഒഴുകിയിറങ്ങി’ രജിത് പറഞ്ഞു.

നേഴ്‌സിംഗ് അസിസ്റ്റന്റായ അമ്മയോട് ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും പറഞ്ഞേല്‍പ്പിച്ചശേഷം ഏറ്റെടുത്ത കല്ല്യാണം നടത്തികൊടുക്കാനാണ് രജിത് തീരുമാനിച്ചത്. ‘ ചെറുക്കനെയും കൂട്ടി ഗുരുവായൂരെത്തി കല്ല്യാണം നടത്തിയപ്പോഴും ഞാന്‍ ആരോടും ഒന്നും പറഞ്ഞില്ല. തിരിച്ച്‌ വീട്ടില്‍ ചെറുക്കനെയും പെണ്ണിനെയും എത്തിച്ചു. അവരുടെ വിവാഹം നന്നായി തന്നെ നടന്നു. പോരാനിറങ്ങിയപ്പോള്‍ അപ്പച്ചിയെയും കല്ല്യാണചെറുക്കനെയും മാറ്റി നിര്‍ത്തി ഞാന്‍ പറഞ്ഞു ‘ നിങ്ങളുടെ മകന്റെ കല്ല്യാണം ഞാന്‍ നടത്തി, പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എന്റെ കുഞ്ഞിനെയാണ്’, രജിത് പറഞ്ഞു.

എന്നാല്‍ രജിത്ത് കുമാറിന്റെ തുറന്ന് പറച്ചിലിൽ മറ്റു താരങ്ങൾ ചില സംശയങ്ങൾ പ്രകടിപ്പിക്കുകയാണ്. ചിലർ രൂക്ഷമായി അദ്ദേഹത്തെ എതിര്‍ക്കുകയും ചെയ്തിരുന്നു. അതേ സമയം അയാള്‍ മെനഞ്ഞ് ഉണ്ടാക്കിയ കഥയാണിതെന്ന സൂചനയും ചിലര്‍ പറയുന്നുണ്ട്. കഥ മുഴുവന്‍ കേട്ടപ്പോള്‍ നല്ലതാണെന്ന് തോന്നിയെങ്കിലും ക്ലൈമാക്‌സില്‍ അത് കള്ളമായി മാറിയോ എന്ന സംശയവും മത്സരാര്‍ഥികള്‍ക്ക് ഉണ്ടായി.എന്തായാലും ബിഗ്‌ബോസിൽ സംഭവബഹുലമായ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. എന്നാല്‍ ഷോ തുടങ്ങി ആദ്യ ദിവസം പരിചയപ്പെടുമ്ബോള്‍ ഫുക്രുവിനോടെ താന്‍ ക്രോണിക് ബാച്‌ലര്‍ ആണെന്നായിരുന്നു രജിത് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഭാര്യ ഉണ്ടെന്ന കാര്യം പറഞ്ഞപ്പോള്‍ ഇവര്‍ക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല.

rejith kumar in bigboss

Continue Reading
You may also like...

More in Malayalam

Trending

Recent

To Top