Bollywood
ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിൽ അവതാര പിറവിയെടുക്കാൻ ഹൃത്വിക്ക് റോഷൻ;ഒപ്പം ദീപിക പദുകോണും!
ബിഗ് ബജറ്റ് ചിത്രം മഹാഭാരതത്തിൽ അവതാര പിറവിയെടുക്കാൻ ഹൃത്വിക്ക് റോഷൻ;ഒപ്പം ദീപിക പദുകോണും!
ബോളിവുഡിൽ ഇപ്പോൾ തിളങ്ങി നിൽക്കുന്ന നടനാണ് ഹൃത്വിക്ക് റോഷന്.ചെറിയ ഒരിടവേളയ്ക്ക് ശേഷം വാര്, സൂപ്പര്‍ 30 എന്നീ ചിത്രങ്ങളിലൂടെ ഇക്കൊല്ലം ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്.ആക്ഷന്‍ ചിത്രമായ വാര് ഈ വർഷത്തെ ബോളിവുഡിലെ എറ്റവും വലിയ വിജയ ചിത്രങ്ങളിലൊന്നായിരുന്നു. വാറിന് ശേഷം ഹൃത്വിക്ക് റോഷന്റെ പുതിയൊരു സിനിമയെക്കുറിച്ചുളള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ ആരാധകർ ആകാംക്ഷയിലാണ്.
അണിയറയില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിൽ ഹൃത്വിക്ക് ഉണ്ടെന്നുള്ള വിവരം പുറത്തു വന്നിരുന്നു.ഇപ്പോഴിതാ കൃഷ്ണനായി ഹൃത്വിക്ക് വേഷമിടുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ ദ്രൗപതിയായി വേഷമിടുന്നത് ദീപിക പദുകോണാണ്. സിനിമയ്ക്ക് രണ്ടും മൂന്നും ഭാഗങ്ങളും ഉണ്ടാകുമെന്നാണ് പറയുന്നത്. ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ആദ്യ ഭാഗം 2020 ദീപാവലി റിലീസായിട്ടാകും പുറത്തിറങ്ങുക.
മധു മന്തേനയാണ് ഈ ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നത് ഒപ്പം ദീപികാ പദുകോണും നിര്‍മ്മാണ പങ്കാളിയാണ്. മഹാഭാരതത്തിനു മുന്‍പ് ദംഗല്‍ സംവിധായകന് നിതേഷ് തിവാരി ഒരുക്കുന്ന രാമായണയില്‍ ഹൃത്വിക്കും ദ്വീപികയും പ്രധാന വേഷത്തില്‍ എത്തുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. രാമനായി ഹൃത്വിക്കും സീതയായി ദീപികയും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
about deepika and hrithik roshan
