Connect with us

‘എനിക്ക് വേണ്ടത് നിന്നെമാത്രം’;ദീപികയുമൊത്തുള്ള പ്രണയ നിമിഷം പങ്കുവെച്ച് രൺവീർ!

Bollywood

‘എനിക്ക് വേണ്ടത് നിന്നെമാത്രം’;ദീപികയുമൊത്തുള്ള പ്രണയ നിമിഷം പങ്കുവെച്ച് രൺവീർ!

‘എനിക്ക് വേണ്ടത് നിന്നെമാത്രം’;ദീപികയുമൊത്തുള്ള പ്രണയ നിമിഷം പങ്കുവെച്ച് രൺവീർ!

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ദീപികയും രൺവീറും. ക്രിസ്മസ് ലോകമെങ്ങും ആഘോഷിക്കുമ്പോൾ രൺവീറിനാവശ്യം ദീപികയെ മാത്രമാണ്.ഭാര്യക്കൊപ്പമുള്ള കിടിലൻ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് രൺവീർ ഇക്കാര്യം കുറിച്ചിരിക്കുന്നത്. ‘ക്രിസ്മസിനു എനിക്ക് വേണ്ടത്’ എന്നായിരുന്നു ദീപികയെ ചുംബിക്കുന്ന ചിത്രത്തിന് താരം നൽകിയ ക്യാപ്ഷൻ.

രൺവീറിനൊപ്പമുളള ചിത്രം പങ്കുവച്ച് ദീപികയും ക്രിസ്‌മസ് ആശംസകൾ നേർന്നെത്തിയിട്ടുണ്ട്.രൺവീറിനും ദീപികയ്ക്കും വിവാഹശേഷമുളള രണ്ടാമത്തെ ക്രിസ്മസ് ആഘോഷമാണിത്. 2018 നവംബറിലായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ നവംബർ 14 നാണ് ഇരുവരും ആദ്യ വിവാഹ വാർഷികം ആഘോഷമാക്കുകയും ചെയ്തിരുന്നു.കാബിർ ഖാൻ സംവിധാനം ചെയ്യുന്ന ’83’ സിനിമയിലാണ് രൺവീർ സിങ് ഇപ്പോൾ അഭിനയിക്കുന്ന്. മുൻ ഇന്ത്യൻ നായകൻ കപിൽ ദേവിന്റെ ജീവചരിത്രം പറയുന്ന സിനിമയാണിത്. സിനിമയിൽ കപിലിന്റെ ഭാര്യയുടെ വേഷത്തിൽ എത്തുന്നത് ദീപിക പദുക്കോണാണ്.

about deepika and ranveer

More in Bollywood

Trending

Recent

To Top