Connect with us

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു!

News

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു!

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചു!

രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചില്ല, ബോളിവുഡ് താരം കിരണ്‍ കുമാറിന് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ടുകൾ. മെയ് 14നാണ് നടന്റെ പരിശോധനാഫലം പുറത്തു വന്നത്. എന്നാല്‍ രോഗലക്ഷണങ്ങളായ പനി, ചുമ ശ്വാസതടസം ഒന്നും തന്നെ താരം പ്രകടിപ്പിച്ചിരുന്നില്ല.

ചില ആരോഗ്യപരിശോധനകള്‍ക്കായി ആശുപത്രിയിലെത്തിയ നടന്‍ കോവിഡ് 19 പരിശോധന കൂടി നടത്തുകയായിരുന്നുവെന്നും എന്നാല്‍ ഫലം പോസിറ്റീവ് എന്നു കണ്ടെത്തുകയായിരുന്നുവെന്നും നടന്‍ ന്യൂസ് 18നോട് പറഞ്ഞു. ഫലമറിഞ്ഞ് ഇന്നേക്ക് പത്തുദിവസമായി. ഇതുവരെയായി ലക്ഷണങ്ങളൊന്നും തന്നെയില്ല. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

വീട്ടിലെ മൂന്നാംനിലയിലാണ് കിരണ്‍ ഇപ്പോള്‍ കഴിയുന്നത്. നടന്റെ കുടുംബം രണ്ടാം നിലയില്‍ താമസിക്കുന്നുണ്ട്. കിരണിന്റെ രണ്ടാം ഘട്ടപരിശോധന തിങ്കളാഴ്ച നടന്നേക്കും.

about bollywood actor kiran kumar

More in News

Trending

Recent

To Top