കോൻ ബനേഗാ ക്രോർപതി എന്ന റിയാലിറ്റി ഷോ ഒരു എപ്പിസോഡിൽ പങ്കെടുത്ത പറഞ്ഞ വ്യക്തി അമിതാഭ് ഭച്ചന് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. കോൻ ബനേഗാ ക്രോർപതിയിൽ നിന്ന് നേടുന്ന സമ്മാനത്തുക ഭാര്യയുടെ കണ്ടുമടുത്ത മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനാണെന്നെന്നാണ് മത്സാർത്ഥി പറഞ്ഞത്. വിചിത്രമായ ആവശ്യം കേട്ട അമിതാഭ് ബച്ചൻ അദ്ദേഹത്തെ തിരുത്തി. മേലാൽ തമാശയ്ക്കുപോലും പറയരുതെന്നായിരുന്നു ബിഗ്ബിയുടെ മറുപടി. കോശ്ലേന്ദ്ര സിംഗ് തോമർ എന്ന മധ്യപ്രദേശുകാരനായ പഞ്ചായത്ത് സെക്രട്ടറിയാണ് പരിപാടിയിൽ വിചിത്രമായ താൽപ്പര്യം അറിയിച്ചത്.
മത്സരത്തിനിടയിൽ സമ്മാനത്തുകകൊണ്ട് എന്തുചെയ്യാനാണ് ആഗ്രഹിക്കുന്നതെന്ന് അമിതാഭ് ബച്ചൻ ചോദിക്കുകയായിരുന്നു. തുടർച്ചയായ 15 വർഷമായി കണ്ടുമടുത്ത ഭാര്യയുടെ മുഖം പ്ലാസ്റ്റിക് സർജറി ചെയ്യാനുപയോഗിക്കുമെന്നായിരുന്നു മറുപടി. 15 വർഷമായി ഒരേ മുഖം കണ്ട് ബോറടിച്ചെന്നാണ് കോശ്ലേന്ദ്ര സിംഗ് തോമർ പറഞ്ഞത്. തുടർന്ന് താൻ തമാശ പറയുകയല്ലെന്നും അയാൾ വിശദീകരിച്ചു. ഇതുകേട്ട് ചിരിച്ച അമിതാഭ് ബച്ചൻ ഭാര്യയോട്, ഇയാൾ പറയുന്നത് ചെവികൊടുക്കേണ്ടതില്ലെന്ന് പറഞ്ഞു. അതേസമയം മത്സരത്തിൽ കോശ്ലേന്ദ്രയ്ക്ക് അധികം മുന്നേറാനായില്ല. നാൽപ്പതിനായിരത്തിൽ കുതിപ്പ് അവസാനിച്ചു.